വെൽഫെയർ പാർട്ടി പ്രചാരണ ജാഥ

കൊച്ചി: വംശീയതക്കെതിരെ സാമൂഹികനീതിയുടെ രാഷ്​ട്രീയത്തിൽ പങ്കാളികളാവുക എന്ന മുദ്രാവാക്യവുമായി വെൽ​െഫയർ പാർട്ടി തൃക്കാക്കര മണ്ഡലത്തിൽ പ്രസിഡൻറ് സോമൻ ജി. വെൺപുഴശ്ശേരിയുടെ നേതൃത്വത്തിൽ പ്രചാരണജാഥ നടത്തി. കാക്കനാട് ഇടച്ചിറയിൽ ജില്ല ട്രഷറർ സദീഖ് ഉദ്ഘാടനം ചെയ്തു. കലൂർ കറുകപ്പിള്ളിയിൽ ജാഥ സമാപിച്ചു. സമാപനസമ്മേളനം ജില്ല പ്രസിഡൻറ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫിനെ പിന്തുണച്ചപ്പോൾ പാർട്ടിയെ പുകഴ്ത്തി ഒന്നിച്ചുഭരിച്ചവർ ഇപ്പോൾ യു.ഡി.എഫിനെ പിന്തുണച്ചപ്പോൾ അനഭിമതരായതിൻെറ രാഷ്​ട്രീയം ജനത്തിന് മനസ്സിലായതായി അദ്ദേഹം പറഞ്ഞു. ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി കെ.എം. ഷെഫ്രിൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി അബ്​ദുൽ ഹക്കിം, അബൂബക്കർ സിദ്ദീക്ക്, ഹസീൻ, എം.എച്ച്​. മുഹമ്മദ്‌, അബ്​ദുൽ മജീദ്, അഫ്സൽ, സുധാമണി എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.