സി.വി. ജേക്കബ്​: ജനകീയത കൈവിടാത്ത വ്യവസായി

കോലഞ്ചേരി: വളർച്ചയുടെ പടവുകൾ താണ്ടുമ്പോഴും ജനകീയത കൈവിടാത്ത വ്യക്തിത്വമായിരുന്നു സി.വി. ജേക്കബി​​േൻറത്. വ്യവസായ സാമ്രാജ്യത്തി​ൻെറ അധിപനായിട്ടും നാട്ടിലെ ഏത് സാധാരണക്കാരനും പ്രാപ്യനായിരുന്നു അദ്ദേഹം. ജീവകാരുണ്യ-സാമൂഹിക സേവന മേഖലകളിലെല്ലാം അദ്ദേഹത്തി​ൻെറ കൈമുദ്ര പതിഞ്ഞു. കോലഞ്ചേരിയുടെ മുഖഛായ മാറ്റുന്നതിൽ നിർണായക സംഭാവനയാണ് അദ്ദേഹം നൽകിയത്. കോലഞ്ചേരി മെഡിക്കൽ കോളജ്, സൻെറ് പീറ്റേഴ്സ് കോളജ്, സൻെറ് പീറ്റേഴ്‌സ് സീനിയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ അമരക്കാരനെന്ന നിലയിൽ മികവാർന്ന പ്രവർത്തനം നടത്തി. സാധാരണക്കാരുടെ ദുരിതത്തിൽ കൈത്താങ്ങാകുന്നതിന് അദ്ദേഹം രൂപം നൽകിയ സി.വി.ജെ ഫൗണ്ടേഷൻ നിരവധി പേർക്ക്​ ആശ്വാസമേകി. ഐക്കരനാട് പഞ്ചായത്തിലെ ബി.പി.എൽ കുടുംബങ്ങൾക്കായി ഏർപ്പെടുത്തിയ സൗജന്യ ഇൻഷുറൻസ് പദ്ധതി, കടയിരുപ്പ് ഗവ.ആശുപത്രിക്ക് ഒരു കോടി മുടക്കി പുതിയ കെട്ടിടം നിർമിച്ചത്, കടയിരുപ്പ് ഗവ.ഹയർ സെക്കൻഡറി സ്കൂളിന് ഒരു കോടി മുടക്കി പുതിയ മന്ദിരം, 75ാം ജന്മദിനത്തിൽ 75 നിർധനർക്ക്​ ഒരുക്കിയ 75 വീട് എന്നിവ ഇതിൽ എടുത്തുപറയേണ്ടതാണ്. കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തുന്ന നിരവധി പേർക്ക്​ സി.വി.ജെ ഫൗണ്ടേഷൻ കൈത്താങ്ങായി. കുരുമുളകിൽനിന്ന്​ സത്ത് ഉൽപാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ സി.എഫ്.ടി.ആർ.ഐ മൈസൂരുവിൽനിന്ന് ലഭ്യമാണെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ അവിടം സന്ദർശിക്കുകയും അവിടെനിന്ന് ലഭിച്ച ശുഷ്കിച്ച ഫോർമുലയുടെ അടിസ്ഥാനത്തിൽ 1972ൽ ചെറിയ രീതിയിലാണ്​ സിന്തൈറ്റ് ഇൻഡസ്ട്രീസിന്​ തുടക്കംകുറിച്ചത്. കേരളത്തിനുപുറ​െമ​ ആന്ധ്ര, തമിഴ്നാട്, കർണാടക, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിലും ഇന്ത്യക്കുപുറത്ത് ചൈന, ശ്രീലങ്ക, വിയറ്റ്നാം, യു​െക്രയ്​ൻ, ബ്രസീൽ എന്നിവിടങ്ങളിൽ ഫാക്ടറികളും യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിൽ സെയിൽസ് ഓഫിസുകളുമായി സിന്തൈറ്റ്​ അദ്ദേഹത്തി​ൻെറ കീഴിൽ പടർന്നുപന്തലിച്ചു. സിന്തൈറ്റ് ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡിന് പുറ​െമ ഇൻറർ ഗ്രാ ഫുഡ്സ് ആൻഡ്​ ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ്, സിമേഗ ഫ്ലവേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, സിന്തൈറ്റ് ഇൻഫ്രാസ്ട്രക്ചർ ​േപ്രാജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ്, ഹെർബൽ ഐസൊലേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, റമദ റിസോർട്സ് കൊച്ചി, റിവേരിയ സ്യൂട്സ്​ തേവര എന്നിവയുടെ സ്ഥാപകനുമാണ് അദ്ദേഹം. കൊച്ചി വിമാനത്താവളത്തി​ൻെറ പ്രധാന ഓഹരിയുടമകളിലൊരാളായ ഇദ്ദേഹം പ്രാരംഭകാലം തൊട്ടേ ഡയറക്ടറുമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.