ദേശീയതല ക്വിസ്

കൊച്ചി: മഹാത്മാഗാന്ധി രക്തസാക്ഷിദിനത്തോടനുബന്ധിച്ച് മാറമ്പള്ളി എം.ഇ.എസ് കോളജിലെ ഇലക്ട്രോണിക്സ് വിഭാഗവും ക്വിസ് ക്ലബും ചേർന്ന് മത്സരം സംഘടിപ്പിച്ചു. എറണാകുളം സൻെറ് തെരേസാസ് കോളജിലെ ജൂലിയ സജിയും ഷിഫ ഫാത്തിമയും ഒന്നാം സ്ഥാനവും (5000 രൂപയും ട്രോഫിയും) കുന്നുകര എം.ഇ.എസ് ടി.ഒ അബ്​ദുല്ല മെമ്മോറിയൽ കോളജിലെ മേരി ഗിഫ്റ്റി, ആലിയമോ‍ൾ എന്നിവർ രണ്ടാം സ്ഥാനവും (3000 രൂപയും ട്രോഫിയും) നേടി. പ്രിൻസിപ്പൽ ഡോ. അജിംസ് പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ബയോസയൻസ് വിഭാഗം മേധാവി ഡോ. ബി.ടി ഉമേഷ്, ഇലക്ട്രോണിക്സ് വിഭാഗം മേധാവി ഡോ. പി.എം. ജാസ്മിൻ എന്നിവർ സമ്മാനദാനം നിർവഹിച്ചു. ക്വിസ് ക്ലബ് കോഓഡിനേറ്റർ ധനേഷ് െസബാസ്​റ്റ്യൻ ക്വിസ് നയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.