ടി.എസ്. സനോജ് ആലുവ ഡിവൈ.എസ്.പി, എം.ജി. സാബു സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി

ആലുവ: കുന്നംകുളം ഡിവൈ.എസ്.പി ടി.എസ്. സനോജിനെ ആലുവ ഡിവൈ.എസ്.പിയായി നിയമിച്ചു. ജി. വേണു സർവിസിൽനിന്ന്​ വിരമിച്ചതിനെ തുടർന്ന് ഒരു മാസമായി ആലുവയിൽ ഡിവൈ.എസ്.പി കസേര ഒഴിഞ്ഞുകിടക്കുകയായിരുന്നു. റൂറൽ ജില്ല സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയായി എം.ജി. സാബുവിനെയും നിയോഗിച്ചു. നിലവിൽ ആലപ്പുഴ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയാണ്. ആലുവ റൂറൽ ജില്ല സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. റാഫിയെ കൊല്ലം ഡി.സി.ആർ.ബി ഡിവൈ.എസ്.പിയായിട്ടാണ് മാറ്റിയത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.