ചങ്ങനാശ്ശേരി സ്വദേശി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു

ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി സ്വദേശിയായ മെയിൽ നഴ്സ് കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. തൃക്കൊടിത്താനം കൊടിനാട്ട്കുന്ന് കണ്ണന്‍കുളം വീട്ടില്‍ ആൻറണിയുടെയും ത്രേസ്യാമയുടെയും മകന്‍ ജോബിന്‍ ആൻറണിയാണ്​ (34) വ്യാഴാഴ്ച രാവിലെ മരിച്ചത്. രാവിലെ ജോലിക്ക് കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോള്‍ കട്ടിലില്‍ മരിച്ച് കിടക്കുന്നതാണ് കണ്ടത്. മൂന്ന്​ വര്‍ഷമായി കുവൈത്തിലുള്ള ജോബിന്‍ അല്‍ഗാനീം ഇന്‍ഡസ്ട്രീസി​ൻെറ അല്‍ സൂര്‍ ക്യാമ്പില്‍ മെയില്‍ നഴ്‌സായി ജോലി ചെയ്തു വരുകയായിരുന്നു. ഭാര്യ: ജില്‍മി തൊടുപുഴ. ഒരു വയസ്സായ മകളുണ്ട്. മൃതദേഹം ഫര്‍വാനിയ-ദജീജിലെ മോര്‍ച്ചറിയില്‍. ചിത്രം KTD jobin antony 34 changanasery കുവൈത്തിൽ മരണമടഞ്ഞ ചങ്ങനാശ്ശേരി സ്വദേശി ജോബിൻ ആൻറണി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.