മൈനകളെ തേടി ഒരുകുഞ്ഞു പക്ഷിനിരീക്ഷക

കൊച്ചി: 'ക്ലാ.. ക്ലാ ..ക്ലീ..ക്ലീ.. മുറ്റത്തൊരു മൈന' എന്നുപറഞ്ഞ് കഥ തുടങ്ങുമ്പോൾ കുഞ്ഞുമെഹറിൻ ഇടപെടും. കരച്ചിലിൻെറ ശബ്​ദം തിരിച്ചറിഞ്ഞ് അത് ഏതിനം മൈനയാണെന്ന് മനസ്സിലാക്കും. മാത്രമല്ല, അവ ഗ്രാമങ്ങളിലും പട്ടണങ്ങളിലും കൃഷിയിടങ്ങളിലും എങ്ങനെ ഇടപഴകുന്നു, ഇരതേടുന്ന രീതി, ശത്രുക്കളെ തുരത്തുന്ന വിധം, കൂട് തയാറാക്കുന്നത്, ചിലക്കുന്ന ശബ്​ദം, പ്രജനനരീതി എന്നിവയെല്ലാം ഈ യു.കെ.ജി വിദ്യാർഥിനിക്ക് കാണാപ്പാഠം. കലൂർ സ്​റ്റേഡിയത്തിന് സമീപം താമസിക്കുന്ന രജീഷ് ബക്കർ-അശ്വതി ദാസ് ദമ്പതികളുടെ മകളാണ് പാലാരിവട്ടം പള്ളിനട സൻെറ് റാഫേൽസ് എൽ.പി സ്കൂൾ വിദ്യാർഥിനിയായ മെഹറിൻ ബക്കർ. അമ്മയോടൊപ്പം ചേർന്ന് ഹോബിയായി തുടങ്ങിയ പക്ഷിനിരീക്ഷണമാണ് മൈനകളിലേക്കുള്ള പഠനത്തിലേക്ക് വഴിതിരിച്ചത്. കഴിഞ്ഞ വേനൽക്കാലത്ത് വീട്ടുമുറ്റത്ത് പക്ഷികൾക്ക് കുടിക്കാൻ വെള്ളം നൽകിയതാണ് തുടക്കം. പലതരം കിളികൾ വെള്ളം കുടിക്കാനെത്തി. ഇതിലേറെയും മൈനകളായിരുന്നു. ഇതോടെ അമ്മയോടൊപ്പം ചേർന്ന് മെഹറിൻ മൈനകളെ നിരീക്ഷിക്കാനും പഠിക്കാനും തുടങ്ങി. നാട്ടിൽ സാധാരണ കാണുന്ന മൈനയെകുടാതെ ആറ് തരംകൂടിയുണ്ടെന്ന്​ അറിഞ്ഞത് ആവേശം വർധിപ്പിച്ചു. പുസ്തകങ്ങൾ വായിച്ച് വിവരം ശേഖരിച്ചു. മലകളിലും കാടുകളിലും കാണുന്ന കിന്നരി മൈന, ദേശാടനക്കിളിയായ ചാരത്തലക്കാളി, ഗരുഡൻ ചാരക്കാളി, വലുപ്പമേറിയ കരിന്തലച്ചിക്കാളി, കാട്ടുമൈന, റോസ് മൈന എന്നിവയെക്കുറിച്ച വിവരങ്ങൾ മനഃപാഠമാണ് ഇപ്പോൾ മെഹറിന്. ടീച്ചറുടെ നിർദേശപ്രകാരം ​േപ്രാജക്ടിൻെറ ഭാഗമായി സ്കൂളിലേക്ക് മെഹറിൻ നിർമിച്ചുനൽകിയത് ഈ വിഷയത്തി​െല വിഡിയോ ആയിരുന്നു. സ്കൂൾ അധികൃതർ യൂട്യൂബിൽ അപ്​ലോഡ് െചയ്തതോടെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എറണാകുളം എ.ഇ അടക്കം നിരവധി ആളുകൾ അഭിനന്ദനവുമായി എത്തി. ഫോട്ടോ ക്യാപ്ഷൻ ER Mehrin മെഹറിൻ ബക്കർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.