പെരിയാറിലേക്ക് മലിനജലം: ഇറിഗേഷൻ ഓഫിസിൽ പ്രതിഷേധം

കളമശ്ശേരി: ഇറിഗേഷൻ പൈപ്പിലൂടെ പെരിയാറിലേക്ക് മലിനജലം ഒഴുകി എത്തുന്നതി​ൻെറ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ജനജാഗ്രത പ്രവർത്തകർ ഇറിഗേഷൻ ഓഫിസിലെത്തി പ്രതിഷേധിച്ചു. ഏലൂരിലെ ജനജാഗ്രത പ്രവർത്തകരാണ് എറണാകുളം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയറുടെ മുന്നിൽ പ്രതിഷേധിച്ചത്. എടയാറിലെ എടയാറ്റ്ചാൽ പാടശേഖരത്തിലേക്ക് ജലസേചനത്തിനായി സ്ഥാപിച്ച പൈപ്പ് വഴി നിരന്തരമായി പെരിയാറിലേക്ക് മാലിന്യം ഒഴുകുകയാണ്. ഇതി​ൻെറ ഉറവിടം കണ്ടെത്തണമെന്നാണ് ജനജാഗ്രത പ്രവർത്തകർ ആവശ്യപ്പെട്ടത്. പൈപ്പ് ലൈൻ വഴി കഴിഞ്ഞ പ്രളയത്തിൽ വെള്ളമൊഴുകി എത്തിയതല്ലാതെ എടയാറ്റ് പാടശേഖരത്തേക്ക് വെള്ളം എത്തിയിട്ടില്ല. അതിനാൽ ഇറിഗേഷൻ പൈപ്പ് ലൈനിൽ അനധികൃത ലൈനുകളുണ്ടോയെന്നും മലിന വെള്ളമെത്തുന്നതി​ൻെറ ഉറവിടം കണ്ടെത്താൻ സ്കാനിങ് ഉൾപ്പെടെ ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കണ്ടെത്തണമെന്നുമായിരുന്നു ജനജാഗ്രത പ്രവർത്തകർ ആവശ്യപ്പെട്ടത്. വേണ്ടത് ചെയ്യാമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞെങ്കിലും എന്ന് ചെയ്യുമെന്ന ഉറപ്പ് വേണമെന്ന്​ ആവശ്യപ്പെട്ടു. ഇതോടെ മേലുദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് ഫെബ്രുവരി രണ്ടിന്​ വിവരമറിയിക്കാമെന്ന ഉറപ്പ് നൽകിയതോടെ പരാതി നൽകി മടങ്ങുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.