പ്രീതി രാജീവി​െൻറ 'വിസ്പറിങ്​സ്​' പ്രകാശനം ചെയ്തു

പ്രീതി രാജീവി​ൻെറ 'വിസ്പറിങ്​സ്​' പ്രകാശനം ചെയ്തു മരട്: അർബുദത്തെ അതിജീവിച്ച കൊച്ചിൻ റിഫൈനറീസ് സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക പ്രീതി രാജീവി​ൻെറ ആദ്യ ഇംഗ്ലീഷ് കവിതസമാഹാരം 'വിസ്പറിങ്​സ്​' പ്രകാശനം ചെയ്തു. അർബുദ ചികിത്സ വിദഗ്ധൻ ഡോ. വി.പി. ഗംഗാധരൻ മഹാരാജാസ് കോളജ് ഇംഗ്ലീഷ് വകുപ്പ് മുൻ മേധാവി എൻ.കെ. വിജയന് ആദ്യ പകർപ്പ് കൈമാറി പ്രകാശനം നിർവഹിച്ചു. മുതിർന്ന പത്രവർത്തകൻ കെ. പ്രദീപ് ആശംസകളർപ്പിച്ചു. മൂത്തകുന്നം എസ്.എൻ.എം ട്രെയിനിങ് കോളജ് അസിസ്​റ്റൻറ്​ പ്രഫസർ എം.എസ്. ഹീര സ്വാഗതം പറഞ്ഞു. പ്രീതി രാജീവ് മറുപടി പ്രസംഗം നടത്തി. ജീവിതത്തിലേക്ക് മടങ്ങിവരാൻ ഊർജമായ ഡോ. ഗംഗാധരനെക്കുറിച്ചും ഒരുകവിത പ്രീതി ത​ൻെറ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.