കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാതെ ഇൻറർവ്യൂ; കലക്ടറേറ്റിൽ തടിച്ചുകൂടിയത് നൂറുകണക്കിന് പേർ

കാക്കനാട്: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കലക്ടറേറ്റിൽ ആളുകൾ ഒത്തുകൂടി. കലക്ടറേറ്റ് ഉൾപ്പെടുന്ന ജില്ല ഭരണസിരാകേന്ദ്രത്തിലാണ് മാനദണ്ഡങ്ങൾ ലംഘിച്ച് നൂറുകണക്കിന് പേർ ഒത്തുകൂടിയത്. ഇവിടെ സ്ഥിതി ചെയ്യുന്ന ജില്ല എംപ്ലോയ്‌മൻെറ് എക്സ്ചേഞ്ചി​ൻെറ നേതൃത്വത്തിൽ സ്വകാര്യ കമ്പനിയിലേക്ക് നടത്തിയ ഇൻറർവ്യൂ ആണ് ജനനിബിഡമായത്. തുടർന്ന് ജീവനക്കാർ അടക്കമുള്ളവർ പ്രതിഷേധവുമായി എത്തിയതോടെ ഇൻറർവ്യൂ സമീപത്ത് സ്ഥിതി ചെയ്യുന്ന കമ്യൂണിറ്റി ഹാളിലേക്ക് മാറ്റി. ജില്ലയിലെ കോവിഡ് പ്രതിരോധത്തിന് നേതൃത്വം നൽകുന്ന കോവിഡ് സെൽ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് ഇൻറർവ്യൂ നിശ്ചയിച്ചിരുന്നത്. അഞ്ഞൂറിലധികം പേരായിരുന്നു ഇവിടെ എത്തിയതെന്നാണ്​ ദൃക്സാക്ഷികൾ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.