പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കണം - വർക്കേഴ്സ് കോഓഡിനേഷൻ കൗൺസിൽ

കൊച്ചി: തൊഴിലാളികളുടെയും സാധാരണക്കാരായ യാത്രക്കാരുടെയും യാത്രക്ലേശം പരിഹരിക്കാൻ പാസഞ്ചർ ട്രെയിനുകൾ സർവിസ് ആരംഭിക്കണമെന്നും സീസൺ ടിക്കറ്റ് പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് വർക്കേഴ്സ് കോ ഓഡിനേഷൻ കൗൺസിൽ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്​റ്റേഷനിലേക്ക് മാർച്ചും പ്രകടനവും സംഘടിപ്പിച്ചു. യോഗം ജില്ല പ്രസിഡൻറ്​ ജേക്കബ് ലാസർ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി കെ.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.സി.എസ് മണി സ്വാഗതവും കെ.പി. പോൾ നന്ദിയും പറഞ്ഞു. ശ്രീജി തോമസ്, സി.എ. കുമാരി, ഡിവൈൻ സി ബെനഡിക്ട്, രഞ്ജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.