'ഉത്സവം' ഫെബ്രുവരിയിൽ

കൊച്ചി: കേരളത്തി​ൻെറ പരമ്പരാഗത, നാടോടി, ഗോത്രവര്‍ഗ, അനുഷ്ഠാന കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കാൻ ടൂറിസം വകുപ്പ് എല്ലാ വര്‍ഷവും നടത്തിവരുന്ന ഉത്സവം പരിപാടി ഫെബ്രുവരിയിൽ നടത്തും. പരിപാടിയില്‍ പങ്കെടുക്കുന്നതിന്​ കലാകാരന്മാരില്‍നിന്നും കലാസംഘങ്ങളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 30ന്​ മുമ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ (മാര്‍ക്കറ്റിങ്​), വിനോദസഞ്ചാര വകുപ്പ് ആസ്ഥാന കാര്യാലയം, പാര്‍ക്ക് വ്യൂ, തിരുവനന്തപുരം -695 033 വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ക്ക്: 0471 2560426

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.