റോഡ് നിർമാണം ആരംഭിക്കുന്നതിനുമുമ്പ് കുടിവെള്ള പൈപ്പിടണമെന്ന് ആവശ്യം

എടത്തല: റോഡ് നിർമാണം ആരംഭിക്കുന്നതിനുമുമ്പ് കുടിവെള്ള പൈപ്പിടണമെന്ന് ആവശ്യം. കുഴിവേലിപ്പടി-വെട്ടിക്കുഴ റോഡി​ൻെറ ആദ്യഭാഗത്ത് 800 മീറ്ററോളം കുടിവെള്ള പൈപ്പുകൾ പഴകിയതാണെന്നും പലഭാഗത്തും പൈപ്പ് പൊട്ടി ചോർച്ചയുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറിക്ക് നാട്ടുകാർ നൽകിയ കത്തിൽ പറയുന്നു. 2014ൽ പൈപ്പ് മാറ്റിസ്ഥാപിക്കുന്നതിന് ജല അതോറിറ്റി ടെൻഡർ നൽകി കരാർ നൽകിയെങ്കിലും പൈപ്പ് ഇറക്കി മൂന്നുവർഷത്തിനുശേഷം തിരികെ കയറ്റിക്കൊണ്ടുപോയതായും പറയുന്നു. നിലവിൽ പഞ്ചായത്ത് റോഡ് കവല, പ്രാർഥനാലയത്തിനു സമീപം, കാർത്യംകോട്ടിൽ റഫീക്കി​ൻെറ വീടിനു മുൻവശം, കുഴികുത്ത്പറമ്പ് ജങ്​ഷൻ, കരിക്കമ്പനി ഇറക്കം, കരിക്കമ്പനി കലുങ്ക് എന്നിവിടങ്ങളിൽ പൈപ്പ് പൊട്ടൽ രൂക്ഷമാണ്. ഈ പ്രശ്നം പരിഹരിക്കാതെ റോഡ് നിർമാണം ആരംഭിക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.