ചേന്ദമംഗലത്തും പുത്തൻവേലിക്കരയിലും സ്ഥിരം സമിതി അധ്യക്ഷരായി

പറവൂർ: ചേന്ദമംഗലം, പുത്തൻവേലിക്കര പഞ്ചായത്തുകളിൽ സ്ഥിരം സമിതി അധ്യക്ഷരെ ​െതരഞ്ഞെടുത്തു. എൽ.ഡി.എഫ് ഭരിക്കുന്ന ചേന്ദമംഗലം പഞ്ചായത്തിലെ നാല് സ്ഥിരം സമിതികളുടെയും അധ്യക്ഷന്മാർ എൽ.ഡി.എഫ് അംഗങ്ങളാണ്. ധനകാര്യം സ്ഥിരം സമിതി അധ്യക്ഷനായി വൈസ് പ്രസിഡൻറ് ബെന്നി ജോസഫ്​, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷയായി ഷൈബി തോമസ്, ക്ഷേമകാര്യ അധ്യക്ഷനായി കെ.ആർ. പ്രേംജി, വികസനകാര്യ അധ്യക്ഷയായി ഷിപ്പി സെബാസ്​റ്റ്യൻ എന്നിവരെ തെരഞ്ഞെടുത്തു. പുത്തൻവേലിക്കര പഞ്ചായത്തിലെ നാല് സ്ഥിരം സമിതികളിൽ മൂന്നെണ്ണം ഭരണപക്ഷമായ എൽ.ഡി.എഫിനും ഒരെണ്ണം യു.ഡി.എഫിനും ലഭിച്ചു. ധനകാര്യ സ്ഥിരം സമിതി അധ്യക്ഷനായി വൈസ് പ്രസിഡൻറ് എം.പി. ജോസും ക്ഷേമകാര്യ അധ്യക്ഷനായി ഡ്യൂയി പടമാടനും വികസനകാര്യ അധ്യക്ഷയായി സുമ സോമനും ​െതരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫി​ൻെറ ആനി തോമസാണ് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.