എം.എ കോളജിൽ സ്പോട്ട് അഡ്മിഷൻ

കോതമംഗലം: മാർ അത്തനേഷ്യസ് കോളജിൽ എം.എ സോഷ്യോളജി, ഹിസ്​റ്ററി, എം.എസ്​സി ആക്ച്വറിയൽ സയൻസ്, സ്​റ്റാറ്റിസ്​റ്റിക്സ് എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിൽ സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ mac@macollege. in എന്ന ഇ-മെയിലിലേക്കോ, 0485-2822378 നമ്പറിലോ വെള്ളിയാഴ്ചക്കകം ബന്ധപ്പെടണം. കോതമംഗലം നഗരസഭ: സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് മാറ്റി കോതമംഗലം: യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നതിനെ തുടർന്ന്​ നഗരസഭ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് മാറ്റി. തെരഞ്ഞെടുപ്പിൽനിന്ന്​ യു.ഡി.എഫിലെ 14 അംഗങ്ങളും വിട്ടുനിന്നു. േക്വാറം തികയാത്തതിനാൽ തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടത്തുമെന്ന് വരണാധികാരി ഡി.ഇ.ഒ കെ. ലത പറഞ്ഞു. യു.ഡി.എഫിന് ഒരു സ്​റ്റാൻഡിങ്​ കമ്മിറ്റി നൽകാമെന്ന് എൽ.ഡി.എഫ് നേതൃത്വം അറിയിച്ചിരുന്നു. എന്നാൽ, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് എൽ.ഡി.എഫ് നിർദേശിക്കുന്നയാളെ പരിഗണിക്കണമെന്ന നിർദേശം യു.ഡി.എഫ് തള്ളുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ എല്ലാ കമ്മിറ്റിയിലും എൽ.ഡി.എഫിന് വിജയിക്കാൻ കഴിയും. പൈങ്ങോട്ടൂർ, പല്ലാരിമംഗലം, കവളങ്ങാട്, കുട്ടമ്പുഴ, നെല്ലിക്കുഴി പഞ്ചായത്തുകളിൽ സ്ഥിരം സമിതി അധ്യക്ഷരെ തെരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്തിലും പോത്താനിക്കാട്, വാരപ്പെട്ടി, കീരംപാറ, പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിൽ വരും ദിവസങ്ങളിലേ തെരഞ്ഞെടുപ്പ് പൂർത്തിയാകൂ. കോട്ടപ്പടി, പിണ്ടിമന പഞ്ചായത്ത് ഓഫിസുകൾ ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ അടച്ചിരിക്കുകയാണ്. സ്വതന്ത്രയുടെ പിന്തുണയോടെ യു.ഡി.എഫ് ഭരിക്കുന്ന കവളങ്ങാട് പഞ്ചായത്തിൽ രണ്ട് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിനു ലഭിച്ചു. അംഗബലം അനുസരിച്ച് ഒരു അധ്യക്ഷ സ്ഥാനത്തേക്കു നറുക്കെടുപ്പ് വരുമായിരുന്നു. എന്നാൽ, സമിതി അംഗങ്ങളെ നിശ്ചയിക്കുന്നതിലുണ്ടായ തർക്കമാണ് രണ്ട് സ്ഥാനവും നഷ്​ടപ്പെടാൻ ഇടയാക്കിയത്. കെ.എച്ച്. നൗഷാദ് -സി.പി.ഐ (വികസനം), സമ്യ ശശി -കോൺഗ്രസ് (ക്ഷേമം), ഷിബു പടപറമ്പത്ത് -സി.പി.എം ആരോഗ്യ, വിദ്യാഭ്യാസം) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. സ്വതന്ത്രയെ പ്രസിഡൻറാക്കി യു.ഡി.എഫ് ഭരണം പിടിച്ച പൈങ്ങോട്ടൂരിൽ ഒരു അധ്യക്ഷ സ്ഥാനം ധാരണയിൽ എൽ.ഡി.എഫിനു നൽകി. മിൽസി ഷാജി -കോൺഗ്രസ് (വികസനം), സന്തോഷ് ജോർജ് -ജനാധിപത്യ കേരള കോൺഗ്രസ്(ക്ഷേമം), നൈസ് എൽദോ -കോൺഗ്രസ് (ആരോഗ്യ, വിദ്യാഭ്യാസം) എന്നിവരാണ് ചെയർമാന്മാർ. കുട്ടമ്പുഴയിൽ നറുക്കെടുപ്പിലൂടെ ഒരു അധ്യക്ഷ സ്ഥാനം എൽ.ഡി.എഫിനു ലഭിച്ചു. കെ.എ. സിബി കോൺഗ്രസ് (വികസനം), മിനി മനോഹരൻ സി.പി.എം (ക്ഷേമം), ഇ.സി. റോയി -കോൺഗ്രസ്(ആരോഗ്യ, വിദ്യാഭ്യാസം) എന്നിവരെ തെരഞ്ഞെടുത്തു. പല്ലാരിമംഗലത്ത് സഫിയ സലിം (വികസനം), കെ.എം. അബ്​ദുൽ കരീം (ക്ഷേമം), സീനത്ത് മൈതീൻ (ആരോഗ്യ, വിദ്യാഭ്യാസം) എന്നിവർക്കാണ് ചുമതല നെല്ലിക്കുഴിയിൽ എം.എം. അലി (വികസനം), മൃദുല ജനാർദനൻ (ക്ഷേമം), എൻ.ബി. ജമാൽ (ആരോഗ്യ, വിദ്യാഭ്യാസം) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ബൈക്ക് കത്തിച്ചതായി പരാതി കോതമംഗലം: ക്വാറൻറീനിൽ ഇരുന്നയാളുടെ വീടിനു മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് കത്തിച്ചതായി പരാതി. കുട്ടമ്പുഴ ഞായപ്പള്ളി നാലു സൻെറ് കോളനിയിലെ മാന്തറയിൽ കൃഷ്ണ​ൻെറ മകൻ നിബുവി​ൻെറ ബൈക്കാണ് സാമൂഹിക വിരുദ്ധർ രാത്രി അഗ്​നിക്കിരയാക്കിയത്. വീട്ടിൽ ക്വാറൻറീനിൽ കഴിയേണ്ടിവന്ന നിബു വീടിനു വെളിയിൽ തീ ആളിപ്പടരുന്നത് കണ്ടാണ് പുറത്തിറങ്ങിയത്. അണക്കാൻ ശ്രമിച്ചെങ്കിലും പൂർണമായും കത്തിനശിച്ചു. കുട്ടമ്പുഴ പൊലീസിൽ പരാതി നൽകി. 23 റോഡുകൾക്ക്​ 1.5 കോടി കോതമംഗലം: മണ്ഡലത്തിലെ 23 ഗ്രാമീണ റോഡുകളുടെ നവീകരണത്തിന്​ 1.5 കോടി രൂപ അനുവദിച്ച് ഉത്തരവായതായി ആൻറണി ജോൺ എം.എൽ.എ. കാലവർഷക്കെടുതിയിൽ സഞ്ചാര യോഗ്യമല്ലാതായി തീർന്ന 23 ഗ്രാമീണ റോഡുകൾക്കാണ് അടിയന്തര അറ്റകുറ്റപ്പണിക്കായി തുക അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.