മിക്സഡ് മാർഷൽ ആർട്സ്​: റാണ രുദ്രപ്രതാപ് സിങ്​ ഇന്ത്യയെ പ്രതിനിധാനം ചെയ്യും

കൊച്ചി: മിക്സഡ് മാർഷൽ ആർട്​സിലെ (എം.എം.എ) പ്രധാന മത്സരങ്ങളിലൊന്നായ ബ്രേവിൽ ഇന്ത്യയെ യു.പി സ്വദേശി റാണ രുദ്രപ്രതാപ് സിങ്​ പ്രതിനിധാനം ചെയ്യും. മാർച്ചിൽ യു.എ.ഇയിൽ പാകിസ്താനെതിരെയാണ് മത്സരം. കൊച്ചിയിലെ ബോക്‌സിങ്​ ക്ലബാണ് രുദ്രപ്രതാപി​ൻെറ സ്പോൺസർ. മത്സരിച്ച എല്ലാ ഫൈറ്റിലും (11-11) വിജയിച്ച റാണ പരിശീലനത്തിന്​ കൊച്ചിയിലെത്തി. കഴിഞ്ഞ 10 വർഷമായി എം.എം.എ ഫൈറ്റിങ്ങിൽ പരിശീലനം നടത്തുകയാണ് റാണയെന്ന് ബോക്‌സിങ്​ ക്ലബ് ഡയറക്ടർ കെ.എസ്. വിനോദ്, കോച്ച് സ്വാമിനാഥൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബ്രേവ് ഫൈറ്റിങ് മത്സരത്തിൽ എം.എം.എ വിഭാഗത്തിൽ സെലക്​ഷൻ ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് റാണ. വിജയം ഉറപ്പാക്കാനുള്ള കഠിന പരിശീലനത്തിലാണെന്നും വലിയ പ്രതീക്ഷയുണ്ടെന്നും റാണ രുദ്രപ്രതാപ് പറഞ്ഞു. എം.എം.എ ചാമ്പ്യനും ചലച്ചിത്രനടനുമായ രാജീവ് പിള്ള, സിബി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.