ഓട്ടോ മൊബൈൽ സ്പെയർ റീട്ടേഴ്സ് അസോ. സംസ്ഥാന സമ്മേളനം.

അങ്കമാലി: റീസൈക്കിൾ ഓയിലുകളുടെയും, ഡ്യൂപ്ലിക്കേറ്റ് ഉൽപന്നങ്ങളുടെയും വിപണനത്തിനെതിരെയും സർക്കാർ ജാഗ്രത നടപടി സ്വീകരിക്കണമെന്ന് ഓട്ടോ മൊബൈൽ സ്പെയർ റീട്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ബിജു പൂപ്പത്ത് വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇരുചക്ര, മുചക്ര വാഹനങ്ങളുടെ സ്പെയർപാർട്സുകൾക്കുള്ള 28 ശതമാനം ജി.എസ്.ടി കുറക്കാൻ സർക്കാർ ഇടപെടണം. സംഘടനയുടെ പ്രഥമ സംസ്ഥാന സമ്മേളനവും, കുടുംബ സംഗമവും ഞായറാഴ്ച അങ്കമാലി അഡ്​ലക്സ്​ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കും. രാവിലെ 10ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. സ്പെയർ എക്സ്പോ ടു.കെ22 എക്സിബിഷൻ ബെന്നി ബഹനാൻ എം.പിയും ഉദ്ഘാടനം ചെയ്യും. റോജി.എം.ജോൺ എം.എൽ.എ, അങ്കമാലി നഗരസഭ ചെയർമാൻ റെജി മാത്യു തുടങ്ങിയവർ പങ്കെടുക്കും. വാർത്ത സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.ബിജു, സംസ്ഥാന ട്രഷറർ വി.എ ബോസ് ലാൽ എന്നിവർ പങ്കെടുത്തു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.