ബൈക്കിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

പൂച്ചാക്കൽ: ചേർത്തല - അരൂക്കുറ്റി റോഡിൽ ഒറ്റപ്പുന്ന ജങ്ഷനിലുണ്ടായ ബൈക്ക് അപകടത്തിൽ ഓട്ടോഡ്രൈവർ മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് 16ാം വാർഡ് പങ്ങപറമ്പ് വെളി ശശിധര പണിക്കറാണ്​ (68) മരിച്ചത്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടം. ഓട്ടോ പാർക്ക് ചെയ്തശേഷം റോഡ് വക്കിൽ നിൽക്കുമ്പോൾ എതിരെ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുവെന്നാണ് വിവരം. ഉടനെ ചേർത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: കോമളവല്ലി. മക്കൾ: ശ്രീക്കുട്ടൻ, ശ്രീസൗമ്യ. മരുമക്കൾ: ജ്യോതി, സജീവൻ. APD Shasidara panikkar 68 Pck

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.