മൂന്നിടത്ത് മോഷണം; അഞ്ചു വീടുകളിൽ ശ്രമം

മണ്ണഞ്ചേരി: രണ്ട് വീടുകളിൽനിന്ന് ദിവസങ്ങളുടെ വ്യത്യാസത്തിൽ നഷ്ടപ്പെട്ടത് സ്വർണാഭരണങ്ങളും പണവും സൈക്കിളും. കൂനംപുളിക്കൽ കരുവേലിൽ നാസറിന്റെ വീട്ടിൽനിന്ന്‌ ഒന്നേകാൽ പവന്റെ സ്വർണമാല, അരപ്പവന്റെ രണ്ടു മോതിരങ്ങൾ, 5000 രൂപ, നേതാജി വെളുത്തേടത്തുപറമ്പിൽ ചന്ദ്രികയുടെ വീട്ടിൽനിന്ന് 5500 രൂപ എന്നിവയാണ് അപഹരിച്ചത്. ഇതോടെ മോഷ്ടാക്കളെ ഭയന്നാണ് അമ്പനാകുളങ്ങര, നേതാജി പ്രദേശത്തുള്ളവർ നേരം വെളുപ്പിക്കുന്നത്.

നാസറിന്റെ ഭാര്യ ഷാഹിദയുടെ മാല പൊട്ടിച്ചെടുക്കുന്നതിനിടെ വീട്ടുകാർ ഉണർന്നെങ്കിലും കള്ളൻ രക്ഷപ്പെട്ടു. മോഷ്ടാവിനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മിക്കല്ലുകൊണ്ട് നാസറിന്റെ കാലിൽ ഇടിച്ചിട്ടാണ് കള്ളൻ രക്ഷപ്പെട്ടത്. വാതിൽ പൊളിക്കുന്ന ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നതാണ് അഞ്ചുവീടുകളിൽ മോഷണശ്രമം വിഫലമായത്. അടുക്കളവാതിൽ തകർത്താണ് എല്ലായിടത്തും കയറിയത്. പുന്നക്കിവെളി ബൈജുവിന്റെ വീട്ടുമുറ്റത്തിരുന്ന സൈക്കിളാണ് മോഷ്ടിച്ചത്.

വെള്ളിയാഴ്ച രാത്രി ഒമ്പതോടെയായിരുന്നു മോഷണം. ഇവിടന്നു തന്നെ മറ്റൊരു സൈക്കിൾ എടുത്തെങ്കിലും സീറ്റ് ഇളകിയതിനാൽ വീടിന് സമീപത്തു തന്നെ ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസം രാത്രി സൈക്കിളിൽ എത്തിയ ഒരാൾ റോഡിൽ ആളുകളെ കണ്ട് സൈക്കിളും ഉപേക്ഷിച്ചു കടന്നതായി നാട്ടുകാർ പറയുന്നു. വടക്കേവെളി മെഹബൂബ്, കറുകത്തറവെളി വിജയൻ, വെളുത്തേടത്ത് പറമ്പ് സന്തോഷ്‌ എന്നിവരുടെയടക്കം അഞ്ചു വീടുകളിൽ മോഷ്ടാക്കൾ കടന്നെങ്കിലും വീട്ടുകാർ ഉണർന്നതിനാൽ കള്ളൻമാർ രക്ഷപ്പെട്ടു.

Tags:    
News Summary - Theft at three places; Attempt at five houses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.