​േകാവിഡ് േപ്രാട്ടോകോൾ ലംഘനത്തിന് 342 കേസ്

റൂറല്‍ ജില്ലയില്‍ 34 കൊല്ലം: കോവിഡ് മാനദണ്ഡവും സർക്കാർ മാർഗനിർദേശങ്ങളും ലംഘിച്ചതിന് സിറ്റി പൊലീസ് പരിധിയിൽ പകര്‍ച്ചവ്യാധി തടയൽ ഓര്‍ഡിനന്‍സ് ​പ്രകാരം 342 കേസ് രജിസ്​റ്റർ ചെയ്തു. പൊതുസ്ഥലങ്ങളിൽ മാസ്​ക് ധരിക്കാത്തതിന് 389 പേരിൽനിന്നും നിബന്ധനകൾ ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിനും സാമൂഹികഅകലം പാലിക്കാത്തതിനുമായി 53 പേരിൽനിന്നും പിഴ ഈടാക്കി. ശുചീകരണസംവിധാനങ്ങൾ ഒരുക്കാതെയും സാമൂഹികഅകലം പാലിക്കാതെയും വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിപ്പിച്ചതിന് 36 കടയുടമകൾക്കെതി​െരയും നടപടി സ്വീകരിച്ചു. കൊട്ടാരക്കര: കൊല്ലം റൂറല്‍ ജില്ലയില്‍ 34 കേസുകൾക്ക് പിഴ ഈടാക്കി. മാസ്ക് ഉപയോഗിക്കാത്തതിന് 111 പേർക്കെതിരെയും സാനിറ്റൈസർ ഉപയോഗിക്കാത്തതിന് ഒരു സ്ഥാപനത്തിനെതിരെയും കേസ് രജിസ്​റ്റർ ചെയ്തു. ബോധവത്കരണവും പ്രതിജ്ഞയും കൊല്ലം: കോവിഡ് സമൂഹവ്യാപനം നിയന്ത്രിക്കുന്നതിനും പ്രതിരോധത്തിനും സുരക്ഷക്കുമായി കോവിഡ് േപ്രാട്ടോകോൾ പാലിച്ച് ബോധവത്​കരണവും പ്രതിജ്ഞയും സംഘടിപ്പിച്ച് കൊല്ലം സിറ്റി പൊലീസ്​. മുഴുവൻ സ്​റ്റേഷൻ പരിധികളിലും പൊതുജനങ്ങൾ, ഓട്ടോ ൈഡ്രവർമാർ, പൊലീസ്​ ഉദ്യോഗസ്ഥർ എന്നിവർ പങ്കാളികളായി. സബ് ഡിവിഷൻ ഓഫിസർമാരും സ്​റ്റേഷനുകളിലെ ഇൻസ്​പെക്ടർമാരും പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സർക്കാർ പുറപ്പെടുവിച്ച കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് ജനങ്ങൾ പൊതുസ്ഥലങ്ങളിൽ മാസ്​ക് ധരിക്കേണ്ടതിൻെറ ആവശ്യകതയും സാമൂഹിക അകലം, ജാഗ്രത എന്നിവ പാലിക്കേണ്ടതിനെക്കുറിച്ചും ബോധവത്കരണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.