പഴകിയ 2000 കിലോ വാളയും കണവയും പിടികൂടി

ഓച്ചിറ: തമിഴ്നാട്ടിലെ കടലൂരിൽനിന്ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്ക് വിൽക്കാനായി കൊണ്ടുവന്ന 2,000 കിലോഗ്രാം പഴകിയ മത്സ്യം ഭക്ഷ്യസുരക്ഷ വകുപ്പിൻെറ നേതൃത്വത്തിൽ പിടിച്ചെടുത്തു. വാള, കണവ മത്സ്യങ്ങളാണ് ദേശീയപാതയിൽ ഓച്ചിറ കൊറോണ ചെക്പോസ്​റ്റിൽവെച്ച് പിടിച്ചത്. ചീഞ്ഞളിഞ്ഞ മത്സ്യം പഞ്ചായത്ത് അധികാരികൾക്ക് കൈമാറി കുഴിച്ചിട്ടു. തമിഴ്നാട് സ്വദേശികളായ ദേവാനന്ദൻ, രമേശ് എന്ന​ീ ഡ്രൈവർമാരെയും ലോറിയും കസ്​റ്റഡിയിലെടുത്തു. ഇവരിൽനിന്ന്​ 15000 രൂപ പിഴ ഈടാക്കി. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള മത്സ്യവിപണനം ജില്ലയിൽ നിരോധിച്ചിരിക്കുകയാ​െണന്ന് അധികൃതർ പറഞ്ഞു. ഭക്ഷ്യസുരക്ഷ ഓഫിസർ എ. അനീഷ, വില്ലേജ് ഓഫിസർ എൻ. അനിൽകുമാർ, പഞ്ചായത്ത് പ്രസിഡൻറ് ആർ. രാജേഷ്, ഭക്ഷ്യസുരക്ഷ ജീവനക്കാരായ ശ്രീലക്ഷ്മി, ലോ‌യിഡ്, വിമൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.