വിത്തെറിഞ്ഞ് എം.എല്‍.എമാരും വിദ്യാര്‍ഥികളും

കൊല്ലം: കര്‍ഷകദിനത്തില്‍ ചാത്തന്നൂര്‍ ശ്രീനാരായണ കോളജിലെ പത്തേക്കര്‍ ഭൂമിയില്‍ ചിറക്കര പഞ്ചായത്തിൻെറ നേതൃത്വത്തില്‍ കൃഷി ആരംഭിച്ചു. കോളജ് വിദ്യാര്‍ഥികളും എം.എല്‍.എമാരായ എം. മുകേഷ്​, ജി.എസ്. ജയലാൽ എന്നിവരും കരിമണിപ്പയര്‍ വിത്തുവിതച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ആര്‍. ദീപു അധ്യക്ഷതവഹിച്ചു. മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയും കൃഷിഭവനും ഉദ്യമത്തില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം ചേരും. ചിറക്കര പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും നടന്നുവരുന്ന സുഭിക്ഷകേരളം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാർഥി കൂട്ടായ്മ നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.