സംസ്​ഥാനത്തെ റോഡുകൾ കൈയേറ്റങ്ങൾ ഒഴിവാക്കി വികസിപ്പിക്കും -മന്ത്രി കെ. രാജു

(ചിത്രം) അഞ്ചൽ: കൈയേറ്റങ്ങൾ ഒഴിവാക്കി സംസ്ഥാനത്തെ റോഡുകൾ വികസിപ്പിക്കുമെന്നും പാതയോരങ്ങളിൽ തണൽമരങ്ങൾ ​വെച്ചുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കുമെന്നും മന്ത്രി കെ. രാജു. മലയോര ഹൈവേയിൽ മരങ്ങൾ ​െവച്ചുപിടിപ്പിക്കുന്ന തണൽ വീഥി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അഞ്ചല്‍ ആലഞ്ചേരിയില്‍ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വ്യാപാരികള്‍, തൊഴിലാളികള്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ എന്നിവര്‍ സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. മേഖല തിരിച്ച് ഇതിൻെറ ചുമതല നല്‍കുമെന്നും മന്ത്രി അറിയിച്ചു. വനം വകുപ്പാണ് പദ്ധതിക്ക് നേതൃത്വം കൊടുക്കുന്നത്. അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്ജു സുരേഷ്, ഏരൂര്‍, കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡൻറുമാരായ സുഷ ഷിബു, പി. ലൈലാ ബീവി, സാമൂഹിക വനവത്കരണ വിഭാഗം അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്​റ്റ് കണ്‍സര്‍വേറ്റര്‍ ഇ. പ്രദീപ് കുമാര്‍, ദക്ഷിണ മേഖല സാമൂഹിക വനവത്കരണ വിഭാഗം ഫോറസ്​റ്റ് കണ്‍സര്‍വേറ്റര്‍ ഐ. സിദ്ദീഖ്​, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് എസ്. ദേവരാജന്‍, എഫ്.ഐ.ബി ഡയറക്ടര്‍ കെ.എസ്. ജ്യോതി തുടങ്ങിയവർ സംസാരിച്ചു. കോവിഡ് പടരുന്നതിനിടെ ദേശീയപാത ഹിയറിങ്; മാറ്റണമെന്ന് ഭൂവുടമകൾ ഇരവിപുരം: ദേശീയപാതക്കായി സ്ഥലം ഏറ്റെടുക്കുന്ന ഭൂവുടമകളുടെ ഹിയറിങ് കോവിഡ് കാലത്ത് തിടുക്കത്തിൽ നടത്താനുള്ള ഉദ്യോഗസ്ഥ നീക്കത്തിനെതിരെ ഭൂവുടമകൾ പ്രതിഷേധവുമായി രംഗത്ത്. സ്ഥലം ഏറ്റെടുക്കൽ വിഭാഗത്തിൻെറ കൊല്ലുർവിള പള്ളിമുക്ക് ഓഫിസിന് കീഴിലെ ആദിച്ചനല്ലൂർ, ശക്തികുളങ്ങര വില്ലേജുകളിലാണ് ഹിയറിങ് നടത്തുന്നത്​ സംബന്ധിച്ച്​ ഭൂവുടമകൾക്ക് നോട്ടീസ് നൽകിയത്. തഴുത്തല വില്ലേജിൽപെട്ടവർക്ക് ആഗസ്​റ്റ് 17, 18, 19, 20 തീയതികളിലും ശക്തികുളങ്ങര വിേല്ലജിൽപെട്ടവർക്ക് 26, 27 തീയതികളിലുമാണ് ഹിയറിങ്. നോട്ടീസ് ലഭിച്ചതോടെ ഭൂവുടമകൾ ഹിയറിങ്ങിന് ഹാജരാകാനുള്ള രേഖകൾക്കായി നെട്ടോട്ടം തുടങ്ങി. പതിനേഴിനം രേഖകൾ ഹിയറിങ്ങിന് ഹാജരാക്കണമെന്നാണ് സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ അറിയിപ്പ്. സബ് രജിസ്ട്രാർ ഓഫിസ്, വില്ലേജ് ഓഫിസ്, കോർപറേഷൻ, പഞ്ചായത്ത് ഓഫിസ്, താലൂക്ക് ഓഫിസ് എന്നിവിടങ്ങളിൽ നിന്നാണ് രേഖകൾ വാങ്ങേണ്ടത്. കോവിഡ് കാലത്ത് ഓഫിസുകളിൽ ഉദ്യോഗസ്ഥരുടെ കുറവുള്ളതിനാൽ പല സർട്ടിഫിക്കറ്റും ഇതുവരെയും ലഭിച്ചിട്ടില്ല. പലർക്കും പാൻ കാർഡില്ലാത്തതിനാൽ അതും പുതുതായി എടുക്കേണ്ടിവരും. നേരത്തേ കലക്ടർക്കുൾപ്പെടെ പരാതി നൽകിയാണ് ഹിയറിങ് മാറ്റിവെച്ചത്. ഹൈകോടതിയെ സമീപിച്ചവർ ത്രീ ഡി പുറത്തിറക്കിയ ശേഷമുള്ള ഹിയറിങ് കൊറോണക്കാലത്ത് തിടുക്കത്തിൽ നടത്തുന്ന വിവരം കോടതിയെ ധരിപ്പിച്ചിരുന്നു. രേഖകളുമായി പോകാൻ കഴിയാത്തവർ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചാൽ മതിയെന്ന് കോടതി ഇവർക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. കോടതി ഉത്തരവ് നിലനിൽക്കുന്നതിനാൽ ഭൂവുടമകൾ പലരും ഹിയറിങ്ങിന് എത്താനിടയില്ല. ഹാജരാക്കാനാവശ്യപ്പെട്ട വസ്തുക്കളുടെ മുൻ ആധാരങ്ങൾ പലരുടെയും കൈവശമില്ല. ഹിയറിങ്​ മാറ്റിവെക്കണമെന്ന് ഹൈവേ ആക്​ഷൻ ഫോറവും ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.