മത്സ്യബന്ധനം: ശക്തികുളങ്ങര, നീണ്ടകര ഹാർബറിൽ തർക്കപരിഹാരം

*300 എക്‌സ്‌പോര്‍ട്ടേഴ്‌സ് പ്രതിനിധികള്‍ക്ക് ഊഴമനുസരിച്ച് ഹാര്‍ബറില്‍ പ്രവേശിക്കാം കൊല്ലം: ശക്തികുളങ്ങര, നീണ്ടകര ഹാര്‍ബറുകളില്‍ മത്സ്യം കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട്​ നിലനിന്ന തര്‍ക്കം വെള്ളിയാഴ്ച നടന്ന ചർച്ചയിൽ ഒത്തുതീർന്നു. എക്‌പോര്‍ട്ടേഴ്‌സും ചെറുകിട കച്ചവടക്കാരും ഹാര്‍ബറില്‍ പ്രവേശിച്ച് മത്സ്യം കൊണ്ടുപോകുന്നത് സംബന്ധിച്ചായിരുന്നു തര്‍ക്കം. ഉദ്യോഗസ്ഥന്‍മാര്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ്, തൊഴിലാളി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ്​ പരിഹാരം. ഇതനുസരിച്ച് 300 എക്‌സ്‌പോര്‍ട്ടേഴ്‌സ് പ്രതിനിധികള്‍ക്ക് ഊഴമനുസരിച്ച് ഹാര്‍ബറില്‍ പ്രവേശനം നല്‍കും. രാവിലെ ആറുമുതല്‍ 10 വരെ ചെറുകിട മത്സ്യക്കച്ചവടക്കാര്‍ക്കും രാവിലെ 10 മുതല്‍ എക്‌സ്‌പോര്‍ട്ടേഴ്‌സിനുമാണ് പ്രവേശനമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുഹൈര്‍ അറിയിച്ചു. ശനിയാഴ്ച സ്വാതന്ത്ര്യദിന ചടങ്ങിനു ശേഷം നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകളില്‍നിന്ന് മത്സ്യം നീക്കാന്‍ നടപടിയായി. വാടിയില്‍ മത്സ്യവില നിജപ്പെടുത്തി വാടിയില്‍ മത്സ്യത്തിന് വില കൂടുതലാണെന്ന ധാരണയില്‍ കൂടുതല്‍ പേര്‍ നീണ്ടകരയിലേക്ക് പോകുന്നത് ശ്രദ്ധയില്‍പെട്ടതായി ഹാര്‍ബര്‍ മാനേജ്‌മൻെറ്. ഇതിൻെറ അടിസ്ഥാനത്തിൽ മാനെജ്മൻെറ് സമിതി വാടിയിലെ മത്സ്യവില നിജപ്പെടുത്തി. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.