കോവിഡി​െൻറ കൈയിലിരിപ്പിനെ തോൽപിച്ച് അനന്തുവിെൻറ 'കാൽവര'

കോവിഡി​ൻെറ കൈയിലിരിപ്പിനെ തോൽപിച്ച് അനന്തുവിൻെറ 'കാൽവര' (ചിത്രം) കൊല്ലം: കോവിഡിനെ തുരത്താൻ കൈ വൃത്തിയാക്കി സൂക്ഷിക്കണമെന്ന്​ പറഞ്ഞപ്പോൾ അനന്തുവിൻെറ മനസ്സിൽ 'ലഡുപൊട്ടി'. എങ്കിലിനി സ്കെച്ചും പെയിൻറും കൈകൊണ്ട് തൊടില്ല! അനന്തുവിപ്പോൾ വരക്കുന്നത് കൈകൊണ്ടല്ല, കാൽകൊണ്ടാണ്. കാൽവര തലവര മാറ്റിയപ്പോൾ അനന്തുവിൻെറ കഴിവ് ക്ലിക്കായിതുടങ്ങി. ആദ്യം വരച്ചത് കോവിഡിനെതിരായ പ്രതിരോധത്തിൻെറ കേരള മാതൃകയാണ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ആരോഗ്യപ്രവർത്തകരും അഗ്​നിശമനസേനയും പൊലീസും മാധ്യമപ്രവർത്തകരും ഉൾപ്പെടെ കരുതലിൻെറ കരങ്ങളാകുന്ന ഒരു പ്രതീകാത്മക ചിത്രം കാൽകൊണ്ട് തീർത്തു. തൃക്കടവൂർ പുല്ലേരിയിൽ സുദർശന മന്ദിരത്തിൽ സുദർശന‍ൻെറയും നഴ്സായ സിന്ധുവിൻെറയും മകനായ 22കാരൻ അനന്ദു ബി.ടെക് ബിരുദധാരിയാണ്. ലോക്ഡൗൺ കാലത്താണ് പെൻസിലും ബ്രഷും വീണ്ടും പൊടി തട്ടിയെടുത്തത്. പെൻസിൽ ഡ്രോയിങ്ങിൽ മാത്രമുണ്ടായിരുന്ന ശ്രദ്ധ സാൾട്ട് ആർട്ട്, ലീഫ് ആർട്ട്, ചാർക്കോൾ ആർട്ട്, സ്കെച്ച്, കാൽകൊണ്ട് വര എന്നിവയിലേക്ക് തിരിഞ്ഞു. എങ്കിലും തലവരമാറ്റിയത് കാൽവരതന്നെ. സിനിമാതാരങ്ങളുടെ ചിത്രങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ 'ലൈക്കടി' കിട്ടി. പലതും പോസ്​റ്റ് ചെയ്ത് നിമിഷങ്ങൾക്കകം വൈറലായി. എൻജിനീയറിങ് കഴിഞ്ഞശേഷം തിരുവനന്തപുരത്ത് ഡിഫെൻസ് അക്കാദമിയിൽ ചേർന്നെങ്കിലും ലോക്ഡൗണായതോടെ പഠനം മുടങ്ങി. പരീക്ഷക്കുള്ള തയാറെടുപ്പിനിടെയാണ് ചിത്രംവര. അനന്തുവിന് ഇനി ഒരാഗ്രഹം കൂടിയുണ്ട്. ശൈലജ ടീച്ചറെ ഒന്നു കാണണം, ചിത്രം സമ്മാനിക്കണം. കാൽവര തെളിയിച്ച കോവിഡിന് നന്ദി! മരുമക​ൻെറ കുത്തേറ്റ് ഗൃഹനാഥൻ മരിച്ച സംഭവത്തിൽ ഒരാൾകൂടി പിടിയിൽ (ചിത്രം) അഞ്ചൽ: മകളുടെ ഭർത്താവിൻെറ കുത്തേറ്റു മരിച്ച ഗൃഹനാഥ​ൻെറ മരണവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പൊലീസ് കസ്​റ്റഡിയിലായി. അസുരമംഗലം ഷെമീർ മൻസിലിൽ സെനീർ (32) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെയാണ് ഇടമുളയ്ക്കൽ നെടുങ്ങോട്ടുകോണം വേട്ടാമ്പള്ളി മേലതിൽ വീട്ടിൽ സാംസൺ (58) മകളുടെ ഭർത്താവായ സജീറിൻെറ കുത്തേറ്റ് മരിച്ചത്. അന്നേദിവസം സംഭവസ്ഥലത്ത് നിന്നുതന്നെ സജീറിനെ പൊലീസ് കസ്​റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം കൊലപാതകം നടന്ന സ്ഥലത്ത് നടത്തിയ പ്രാഥമിക തെളിവെടുപ്പിനെതുടർന്നാണ് സുഹൃത്തായ ഷെനീറിനെ കസ്​റ്റഡിയിലെടുത്തത്. ഇയാളിൽനിന്നാണ്​ കൊലക്കുപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തത്. കൊട്ടാരക്കര റൂറൽ സയൻറിഫിക് വിഭാഗവും ഫിംഗർ പ്രിൻറ് വിഭാഗവും അഞ്ചൽ പൊലീസും സംയുക്തമായിട്ടാണ് തെളിവെടുപ്പ് നടത്തിയത്. കൊല്ലപ്പെട്ട സാംസ​ൻെറ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്​റ്റ്​മോർട്ടത്തിനയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.