പൊലീസിെൻറ പിടി അയഞ്ഞു; പറപറന്ന് ഫ്രീക്കൻമാർ

പൊലീസിൻെറ പിടി അയഞ്ഞു; പറപറന്ന് ഫ്രീക്കൻമാർ കൊല്ലം: മോട്ടോർവാഹന നിയമലംഘനങ്ങളുടെ പരിശോധനയും പിഴയിടലും കുറഞ്ഞതോടെ നിയമലംഘനങ്ങളും കൂടി. ഹെൽമറ്റ് വെക്കാതെയുള്ള യാത്രയും ലൈസൻസിലാത്ത യാത്രയും വർധിച്ചു. പിൻസീറ്റ് ഹെൽമറ്റ് പരിശോധനപോലും ശക്തമായി നടന്നിരുന്നിടത്ത് സാധാരണ വാഹന പരിശോധനപോലും കോവിഡ്​ പേടിച്ച് ഇല്ലാതായി. അടുത്തിടെ യുവാക്കൾ നടത്തിയ രണ്ട് സാഹസിക യാത്രകൾ നവമാധ്യമങ്ങളിൽ വൈറലായതോടെ മോട്ടോർവാഹനവകുപ്പ് പിടികൂടി പിഴയീടാക്കിയിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് അപകടങ്ങളുടെ വർധന ചൂണ്ടിക്കാട്ടുന്നു. ലോക്ഡൗൺ സമയത്ത് അപകടങ്ങളിലുണ്ടായ കുറവ് ഇളവുകൾ വന്നതോടെ വർധിച്ചു. ഇരുചക്രവാഹനങ്ങളുടെ തിരക്കും വർധിച്ചു. മോട്ടോർവാഹന നിയമങ്ങളുടെ ലംഘനത്തിന് ആയിരം മുതൽ 25,000 രൂപവരെ പിഴയീടാക്കാവുന്ന നിയമം കഴിഞ്ഞ സെപ്റ്റംബറിൽ പ്രാബല്യത്തിലായിരുന്നു. ഇതോടെ പരിശോധനകളും താക്കീതുമായി പൊലീസും മോട്ടോർവാഹന വകുപ്പും രംഗത്തെത്തിയിരുന്നു. പിഴത്തുക സംസ്ഥാന സർക്കാർ പിന്നീട് കുറച്ചിരുന്നു. പ്രൗഢി കൂടിയാൽ പിഴവരും, പിന്നെ വണ്ടിയും പോകും ആർ.സി ബുക്കിൽ നിങ്ങളുടെ വാഹനം എങ്ങനെയാണോ അതേരീതിയിൽ പരിപാലിച്ച് കൊണ്ടുനടക്കണമെന്നാണ്​ മോട്ടോർവാഹനവകുപ്പ് ചട്ടം. രൂപമാറ്റം വരുത്തണമെങ്കിൽ അത് ശാസ്ത്രീയമാണെന്ന് കണ്ട് അനുമതി നൽകണം. ഇപ്പോൾ മോട്ടോർ സൈക്കിളിൻെറ സൈലൻസറും ഹാൻഡിലും സീറ്റും വരെ ഇളക്കിമാറ്റിയുള്ള പരീക്ഷണങ്ങളാണ് യുവാക്കൾക്ക് ഹരം. ഇത് 5000 രൂപരെ പിഴയീടാക്കാവുന്ന കുറ്റമാണ്. മാത്രമല്ല ആർ.സി ബുക്കിൽ രേഖപ്പെടുത്തിയതുപോലെയാക്കി മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥനെ കാണിച്ചുവേണം നിരത്തിലിറക്കാൻ. കഴിഞ്ഞദിവസം ബൈക്ക് അഭ്യാസം നടത്തിയവർക്ക് പിഴയിട്ടത് 20500 രൂപയാണ്. ലൈസൻസില്ലാതെ വണ്ടിയോടിച്ചാൽ 5000 രൂപയാണ് പിഴ. പ്രായപൂർത്തിയായില്ലെങ്കിൽ പിഴ 25000 ആകും. മാത്രമല്ല ആർ.സി ഉടമ മൂന്നുമാസം അഴിയെണ്ണേണ്ടിയും വരും. ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗിച്ചാൽ പിഴ 5000 രൂപയാണ്. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് എന്നിവയിടാതെ വണ്ടി ഓടിച്ചാൽ 500 രൂപ പിഴയടയ്​ക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.