ജില്ലയിൽ ക​െണ്ടയ്​ൻമെൻറ് സോണുകൾ വർധിക്കുന്നു

ജില്ലയിൽ ക​െണ്ടയ്​ൻമൻെറ് സോണുകൾ വർധിക്കുന്നു തിരുവനന്തപുരം: ഉറവിടമറിയാത്ത രോഗികളുടെ എണ്ണം ജില്ലിൽ വർധിച്ചതോടെ കൂടുതൽ പ്രദേശങ്ങൾ ക​െണ്ടയ്​ൻമൻെറ് സോണിലേക്ക്. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിൽ ഉൾപ്പെടുന്ന വെള്ളനാട് ടൗണും കണ്ണമ്പള്ളിയും(വാർഡ് 13) തിരുവനന്തപുരം കോർപറേഷനിലെ പാളയം ഡിവിഷനിലെ (വാർഡ്-27) പാളയം മാർക്കറ്റിനോട് ചേർന്നുള്ള വാണിജ്യമേഖല (അയ്യങ്കാളി ഹാൾ, ജൂബിലി ആശുപത്രി ഉൾപ്പെടെ) പ്രദേശങ്ങളെയും ക​െണ്ടയ്​ൻമൻെറ് സോണായി പ്രഖ്യാപിച്ചു. സാഫല്യം കോംപ്ലക്സിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന് തുടർന്ന് പാളയം വാർഡിലെ പല പ്രദേശങ്ങളിലും ക​െണ്ടയ​്​ൻമൻെറ് സോണിലാണ്. ഇതിന് പുറമെയാണ് ശനിയാഴ്ച പാളയം മാർക്കറ്റിന് സമീപത്ത് താമസിച്ചിരുന്ന ഓൺലൈൻ ഭക്ഷണവിതരണക്കാരനും കൂടി കോവിഡ് സ്ഥിരീകരിച്ചത്. സാഫല്യം കോംപ്ലക്സിലെ ഗുഡ് മോണിങ് സ്​റ്റോറിൽ ജോലി ചെയ്തിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് കോവിഡ് സ്ഥീരികരിക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചതായുള്ള ആരോപണങ്ങൾ ശക്തമാണ്. രോഗബാധയെ തുടർന്ന് ജൂൺ 13ന് തന്നെ ഇയാൾ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടും കോവിഡ് പരിശോധന നടത്താതെ ഇയാളോട് ക്വാറൻറീനിൽ പോകാനാണ് ഡോക്ടർ നിർദേശിച്ചത്. ജൂൺ 13 മുതൽ 27 വരെ നന്ദാവനത്തെ വാടക വീട്ടിൽ ഇയാൾ ക്വാറൻറീനിൽ ആയിരുന്നു. നീരീക്ഷണ കാലയളവ് പൂർത്തിയായതിനെ തുടർന്ന് 28ന് ഇയാൾ പാളയം മാർക്കറ്റിലും സമീപത്തുള്ള ബാർബർ ഷോപ്പിലും എത്തിയതായി ആരോഗ്യവകുപ്പ് പുറത്തുവിട്ട റൂട്ട് മാപ്പിൽ വ്യക്തമാണ്. 29ന് വീണ്ടും ജോലിക്ക് പ്രവേശിച്ചു. എന്നാൽ അന്ന് ഉച്ചയോടെ വീണ്ടും ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജനറൽ ആശുപത്രിയിൽ അഡ്മിറ്റാവുകയും രണ്ടാം തീയതി കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു. ഓട്ടോയിലാണ് ഇയാൾ ജനറൽ ആശുപത്രിയിലെത്തിയത്. ഓട്ടോക്കാരനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇതും ജില്ലഭരണകൂടത്തെ കൂടുതൽ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ക​െണ്ടയ്​ൻമൻെറ് സോണുകളിലെ പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്നും അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും കലക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.