ആശുപത്രി കാമ്പസിൽ സപ്ലൈകോ മാവേലി സ്​റ്റോർ

കൊല്ലം: സംസ്​ഥാന സർക്കാറി​ൻെറ സപ്ലൈകോ മാവേലി സ്​റ്റോർ എൻ.എസ്​ സഹകരണ ആശുപത്രി കാമ്പസിൽ ആരംഭിച്ചു. സപ്ലൈകോ മാവേലി സ്​റ്റോർ ഭാവിയിൽ ഒരു സൂപ്പർമാർക്കറ്റായി മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിച്ച മന്ത്രി പി. തിലോത്തമൻ പറഞ്ഞു. എം. നൗഷാദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ ഹണി ബെഞ്ചമിൻ ആദ്യ വിൽപന നിർവഹിച്ചു. ആശുപത്രി പ്രസിഡൻറ്​ പി. രാജേന്ദ്രൻ, കൗൺസിലർ എൻ. സഹൃദയൻ, ആശുപത്രി വൈസ്​ പ്രസിഡൻറ്​ എ. മാധവൻപിള്ള, ഭരണസമിതി അംഗങ്ങളായ ജി. ബാബു, കരിങ്ങന്നൂർ മുരളി, ഗ്രന്ഥശാലസംഘം ജില്ല സെക്രട്ടറി മുരളീകൃഷ്ണൻ, ആശുപത്രി സെക്രട്ടറി പി. ഷിബു, പി.ആർ.ഒ ഇർഷാദ് ഷാഹു, സപ്ലൈകോ ഔട്ട്​ലെറ്റ് ഓഫിസർ ഇൻ-ചാർജ്​ എ.കെ. സൈറാബാൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.