മത്സ്യവ്യാപാരിക്ക് കോവിഡ് ബാധിച്ചത് കന്യാകുമാരിയിൽനിന്നോ‍? റൂട്ട്മാപ് പുറത്ത്

തിരുവനന്തപുരം: കുമരിച്ചന്തയിലെ മത്സ്യവ്യാപാരിക്ക് കോവിഡ് ബാധിച്ചത് കന്യാകുമാരിയിൽ നിന്നെന്ന് സംശയം. മീന്‍ എടുത്ത് വിപണനം ചെയ്യുന്നതിന്​ നിരവധി തവണയാണ് ഇയാൾ കന്യാകുമാരിയിലെ ഹാര്‍ബറില്‍ പോയതെന്ന് ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ച റൂട്ട്​മാപ്പില്‍നിന്ന്​ വ്യക്തമായി. ജൂണ്‍ എട്ട്​, ഒമ്പത്​: വൈകീട്ട്​ 6.30ന് കന്യാകുമാരി ഹാര്‍ബറിലേക്ക് പോകുന്നു. അടുത്തദിവസം പുലര്‍ച്ചെ 2.30ഓടെ തിരിച്ചെത്തി. ജൂണ്‍ ഒമ്പത്​: കൊഞ്ചിറവിളയിലെ അരുണ്‍ ഓട്ടോമൊബൈല്‍സ് ജൂണ്‍ 10: പുത്തന്‍പള്ളിയിലെ വീട്ടില്‍ ജൂണ്‍ 11മുതല്‍ 14 വരെ: വൈകീട്ട്​ 6.30ന് കന്യാകുമാരി ഹാര്‍ബറിലേക്ക്​. പുലര്‍ച്ചെ 2.30ന് തിരികെയെത്തി. ജൂണ്‍ 15: പുത്തന്‍പള്ളിയിലെ വീട്ടില്‍ ജൂണ്‍ 16 മുതല്‍ 21 വരെ: കന്യാകുമാരി ഹാര്‍ബറിലേക്ക് വൈകീട്ട്​ 6.30ന് പോയി പുലര്‍ച്ചെ 2.30ന് തിരികെയെത്തി. ജൂണ്‍ 22: ഉച്ചക്ക്​ 1.15ഒാടെ പി.ആര്‍.എസ് ആശുപത്രിയിലെത്തി. ജൂണ്‍ 23: 6.30ന് കന്യാകുമാരിയിലേക്ക്. പുലർച്ചെ 2.30ന് തിരികെയെത്തി. ജൂണ്‍ 24: രാവിലെ 9.45നും 10നും മധ്യേ പി.ആര്‍.എസ് ആശുപത്രിയില്‍, അവിടെനിന്നും അല്‍ ആരിഫ് ആശുപത്രിയിലേക്ക് ജൂണ്‍ 25: രാവിലെ 10.30നും 11നും മധ്യേ വീണ്ടും അല്‍ ആരിഫ് ആശുപത്രിയിൽ. വൈകീട്ട്​ 4.30നും അഞ്ചിനും ഇടയില്‍ വീണ്ടും ആശുപത്രിയിലെത്തി. ജൂണ്‍ 26 മുതല്‍ 28വരെ: പുത്തന്‍പള്ളിയിലെ വീട്ടില്‍. ജൂണ്‍ 29: 4.30നും അഞ്ചിനുമിടയില്‍ അല്‍ ആരിഫ് ആശുപത്രിയിലെത്തി സ്രവപരിശോധനക്ക്​ വിധേയനായി. ജൂണ്‍ 30: രോഗം സ്ഥിരീകരിച്ച് വൈകീട്ട്​ 4.30നും അഞ്ചിനുമിടയില്‍ ജനറല്‍ ആശുപത്രിയില്‍ അഡ്മിറ്റായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.