ആവള പെരിഞ്ചേരിക്കടവിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവർ
Posted On
date_range Updated On
date_range പേരാമ്പ്ര ആവളയിൽ യു.ഡി.എഫ്-എൽ.ഡി.എഫ് സംഘർഷം
പേരാമ്പ്ര: കോഴിക്കോട് ആവളയിൽ യു.ഡി.എഫ്-എൽ.ഡി.എഫ് സംഘർഷം. പന്നിമുക്കിൽനിന്ന് സ്‌ഥാനാർഥികളെയും ആനയിച്ചുവന്ന എൽ.ഡി.എഫ് പ്രകടനത്തിനിടെയാണ് പെരിഞ്ചേരികടവിൽ സംഘർഷമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ തട്ടാൻകണ്ടി രാഘവൻ, കെ.സി. ചന്ദ്രൻ, ശ്രീരാജ് ആശാരികണ്ടി എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
സി.പി.എം കക്കറമുക്ക് ടൗൺ ബ്രാഞ്ച് സെക്രട്ടറി എം.കെ. രജീഷ്, സൗത്ത് ബ്രാഞ്ച് സെക്രട്ടറി പി. രാജീവൻ, സി.എം. സുരേഷ്, അഭിനന്ദ്, രനിലാൽ, അശ്വിൻ, ആലക്കാട്ട് വിജയൻ, മനോജൻ തട്ടാൻകണ്ടി, എ.എം. വിനോദൻ തുടങ്ങിയവരെ പരിക്കുകളോടെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.