Posted On
date_range Updated On
date_range ലൈഫ് വിവാദം ഏശിയില്ല; വടക്കാഞ്ചേരിയിൽ എൽ.ഡി.എഫ് മുന്നിൽ
തൃശൂർ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുമ്പ് എൽ.ഡി.എഫ് സർക്കാറിനെ ഏറ്റവും കൂടുതൽ പിടിച്ചുലച്ചത് ലൈഫ് ഫ്ലാറ്റ് വിവാദമായിരുന്നു. അനിൽ അക്കര എം.എൽ.എയുടെ പരാതിയെ തുടർന്ന് ലൈഫ് ഫ്ലാറ്റ് ഇടപാടിലെ അഴിമതി കേസിലെ അന്വേഷണം സി.ബി.െഎ ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ, തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ലൈഫ് വിവാദം ഏശിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് പുറത്ത് വന്നത്.
വടക്കാഞ്ചേരി നഗരസഭയിൽ 21 സീറ്റുകൾ നേടിയാണ് എൽ.ഡി.എഫ് ഒന്നാമതെത്തിയത്. യു.ഡി.എഫ് 16 സീറ്റുകൾ നേടി. കഴിഞ്ഞ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുേമ്പാൾ യു.ഡി.എഫിന് ഒരു സീറ്റ് മാത്രമാണ് അധികമായി നേടാൻ കഴിഞ്ഞത്.
വടക്കാഞ്ചേരിയിൽ എൻ.ഡി.എ ഒരു സീറ്റിലും മറ്റുള്ളവർ മൂന്ന് സീറ്റിലും വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.