????????? ??????????? ??????????? ?????????????????????????? ??????? ???????????????? ???????

കാ​രു​ണ്യ​ത്തി​​െൻറ ‘പൗ​ർ​ണ​മി’ തീ​ർ​ത്ത്  ശോ​ഭ​ന

മ​ഞ്ചേ​രി: കോ​വി​ല​കം​കു​ണ്ടി​ലെ ‘പൗ​ർ​ണ​മി’ വീ​ട്ടി​ൽ ഒ​രാ​ൾ ജോ​ലി​യെ​ല്ലാം വേ​ഗ​ത്തി​ൽ തീ​ർ​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​നി​ന്നു​ള്ള സ​ന്ദേ​ശ​ത്തി​നാ​യി കാ​ത്ത് നി​ൽ​ക്കും. സ​ന്ദേ​ശം ല​ഭി​ച്ചാ​ൽ രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം ത​യാ​റാ​ക്കും. കോ​വി​ഡ് കാ​ല​ത്ത് കാ​രു​ണ്യ​ത്തി‍​​െൻറ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സേ​വ​നം ന​ട​ത്തു​ക​യാ​ണ് കെ.​പി. ശോ​ഭ​ന​യെ​ന്ന വീ​ട്ട​മ്മ.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​ക​ളി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്ക് ട്യൂ​ബ് വ​ഴി​യാ​ണ് ന​ൽ​കേ​ണ്ട​ത്. ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ ഓ​ട്‌​സ്, ക​ഞ്ഞി, വി​വി​ധ​ത​രം പ​ഴ​ങ്ങ​ളു​ടെ ജ്യൂ​സു​ക​ള്‍ എ​ന്നി​വ​യാ​ണ് വീ​ട്ടി​ൽ​നി​ന്ന്​ ഉ​ണ്ടാ​ക്കു​ന്ന​ത്.

അ​തി​രാ​വി​ലെ​ത​ന്നെ വീ​ട്ടി​ലെ ജോ​ലി​ക​ളെ​ല്ലാം തീ​ർ​ത്ത് ഇ​വ​ർ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കും. നാ​ട​ൻ ക​ഞ്ഞി​യും ഉ​പ്പേ​രി​യു​മെ​ല്ലാം വീ​ട്ടി​ൽ​നി​ന്നു​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും. ഭ​ര്‍ത്താ​വ് വി.​പി. അ​ച്യു​ത​നും ഇ​വ​രെ സ​ഹാ​യി​ക്കും. ജ്യൂ​സു​ക​ള്‍ ത​യാ​റാ​യാ​ല്‍ ഇ​നം​തി​രി​ച്ച് പാ​ക്ക്‌ ചെ​യും. എ​ത്തി​ക്കേ​ണ്ട ചു​മ​ല​ത മ​ക​നും മെ​ഡി​ക്ക​ല്‍ കോ​ള​ജ് മ​രാ​മ​ത്ത് വി​ഭാ​ഗം എ​ൻ​ജി​നീ​യ​റു​മാ​യ സ്വ​രൂ​പി​നാ​ണ്. സ്വ​ന്തം കാ​റി​ൽ ഭ​ക്ഷ​ണം മൂ​ന്ന് നേ​ര​ങ്ങ​ളി​ലാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും. എ​ന്ത് തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ഈ ​പ​തി​വി​ന് മാ​റ്റ​മു​ണ്ടാ​കാ​റി​ല്ല. രാ​ത്രി ആ​വ​ശ്യ​മു​ള്ള ചാ​യ​യും എ​ത്തി​ച്ചു ന​ല്‍കാ​റു​ണ്ട്. ക​ഴി​ഞ്ഞ 20 ദി​വ​സ​മാ​യി ഈ ​മാ​തൃ​കാ പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. നി​ര്‍ധ​ന​രാ​യ കി​ട​പ്പു രോ​ഗി​ക​ള്‍ക്കും പോ​ഷ​കാ​ഹാ​രം ന​ല്‍കു​ന്ന​ത് പു​ണ്യ​മാ​ണെ​ന്ന് ശോ​ഭ​ന പ​റ​ഞ്ഞു.

Tags:    
News Summary - lady gives food to medical college patients

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.