മുഹമ്മദ് മജ്ദൂദ്
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയിൽ ദേശീയ പാതയിൽ (കോഴിക്കോട്-കൊല്ലഗൽ എൻ.എച്ച്-766) ഓടക്കുന്നത്ത് കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാര്‍ ഡ്രൈവര്‍ മരിച്ചു.
എലത്തൂർ സ്വദേശി മുഹമ്മദ് മജ്ദൂദ് (34) ആണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റു. ലോറിയെ മറികടക്കാൻ ശ്രമിച്ച കാർ ബസിനും ലോറിക്കും ഇടയിൽപ്പെടുകയായിരുന്നു.
കാർ യാത്രക്കാരായ അബൂബക്കർ സിദ്ദീഖ്, ഷഫീർ എന്നിവർ പരിക്കേറ്റ് ചികിത്സയിലാണ്. ബസ് യാത്രക്കാരായ ധന്യ കരികുളം, സിൽജ വെണ്ടേക്കുംചാൽ ചമൽ, മുക്ത ചമൽ (12), ചന്ദ്ര ബോസ് ചമൽ (48), ലുബിന ഫർഹത്ത് കാന്തപുരം, നൗഷാദ് കാന്തപുരം, അഫ്സത്ത് പിണങ്ങോട്, കെ.എസ്.ആർ.ടി.സി ഡ്രൈവർ വിജയകുമാർ, കണ്ടക്ടർ സിജു എന്നിവർ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തില്‍ ലോറി തലകീഴായി മറിയുകയും കാര്‍ പൂര്‍ണമായി തകരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.