Posted On
date_range Updated On
date_range സനൂപ് കൊലപാതകത്തിന് പിന്നിൽ ബി.ജെ.പി -കോടിയേരി
തിരുവനന്തപുരം: തൃശൂരിൽ സി.പി.എം പ്രവർത്തകൻ സനൂപിെൻറ കൊലപാതകത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തെ കൊലക്കളമാക്കാനാണ് കോൺഗ്രസിേൻറയും ബി.ജെ.പിയുടേയും ശ്രമം. ഇതിൽ നിന്നും അവർ പിന്മാറണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
കൊലപാതകങ്ങളുണ്ടാവുേമ്പാൾ എത്ര സംയമനത്തോടെയാണ് സി.പി.എം പ്രതികരിക്കുന്നത്. കൊലപാതക രാഷ്ട്രീയത്തിനെതിരെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് കേരളത്തിലെ മാധ്യമങ്ങങൾ നിലനിൽക്കുന്നതെന്ന് പറഞ്ഞ കോടിയേരി ചാനൽ ചർച്ചകൾ ഇടതുപക്ഷ വിരോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.