Posted On
date_range Updated On
date_range പ്രശസ്ത കീബോർഡിസ്റ്റ് എം.ഇ. ഇമ്മാനുവൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടത് വീട്ടിലെ ലൈറ്റുകൾ അണയാത്തതിൽ സംശയം തോന്നി പൊലീസ് പരിശോധിച്ചപ്പോൾ
തൃപ്പൂണിത്തുറ: പ്രശസ്ത കീബോർഡിസ്റ്റ് എം.ഇ. ഇമ്മാനുവലിനെ (73) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദയംപേരൂർ സുന്നഹദോസ് പള്ളിക്ക് സമീപം നെസ്റ്റ് മഷ്നശ്ശേരി വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.
വീട്ടിലെ ലൈറ്റുകൾ 2 ദിവസമായി തെളിഞ്ഞ് കിടന്നതിനാൽ സംശയം തോന്നിയ അയൽവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി വീട് തുറന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
യേശുദാസ് അടക്കമുള്ള പ്രശസ്ത സംഗീതജ്ഞരുടെ ഒപ്പം ഇദ്ദേഹം കീബോർഡ് വായിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിൽ ഒട്ടേറെ പരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം വെള്ളിയാഴ്ച ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: ലിസിമോൾ. മക്കൾ: മിലി, മീര.
എം.ഇ.ഇമ്മാനുവൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.