വെസ്​റ്റ്​ എളേരി ഗ്രാമ പഞ്ചായത്തിന് പുതിയ കെട്ടിടം

വെള്ളരിക്കുണ്ട്: ഗ്രാമ പഞ്ചായത്തിന്​ പുതിയ കെട്ടിടം നിർമിക്കുന്നതുൾപ്പെടെ എളേരി ഗ്രാമ പഞ്ചായത്തിനു പുതിയ ബജറ്റ്​. ദാരിദ്ര്യ ലഘൂകരണ മേഖലയിൽ ഭവന പദ്ധതികൾ, പ്രൈമറി ഹെൽത്ത് സൻെററിന് മൾട്ടി പാരാമീറ്റർ മോണിറ്റർ, വൃക്കരോഗികൾക്ക് ഡയാലിസിസ് ധനസഹായം, വിവിധ മാലിന്യ നിർമാർജന പരിപാടികൾ, സ്ത്രീ ശാക്തീകരണ മേഖലയിൽ വനിതകൾക്ക് കൂൺകൃഷി, വനിതകൾക്ക് പോത്തുകുട്ടി വിതരണം, വനിത കർഷകർക്ക് കാലിത്തീറ്റ വിതരണം, വയോജനങ്ങൾക്ക് വിശ്രമ കേന്ദ്രം തുടങ്ങി സമഗ്ര മേഖലകളിലും ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്ന വിധത്തിൽ ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക ബജറ്റ് അവതരിപ്പിച്ചു. പട്ടികജാതി പട്ടികവർഗ മേഖലയിൽ ഭവന പുനരുദ്ധാരണം, മത്സ്യകൃഷി, ശിശുക്കൾ, വൃദ്ധർ, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവർക്ക് പ്രത്യേക പരിപാടി, കിടപ്പിലായ രോഗികൾക്കായുള്ള പാലിയേറ്റിവ് കെയർ എന്നിവക്കായി രണ്ടുകോടി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബജറ്റിൽ സാമൂഹിക സുരക്ഷിതത്വ പെൻഷനുകൾക്ക് 4.5 കോടി രൂപയും തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന് ഏഴുകോടി രൂപയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകൾക്കായി 1.5 കോടിയും നീക്കിവെച്ചിട്ടുണ്ട്. സമ്പൂർണ തെരുവുവിളക്ക് സ്ഥാപിക്കുന്നതിനും തുക നീക്കിവെച്ചിട്ടുണ്ട്. ഭവന മേഖലയിൽ ലൈഫ് പദ്ധതിക്ക് പഞ്ചായത്ത് വിഹിതവും നീക്കിവെച്ചിട്ടുണ്ട് . ആകെ 27,68,06,957 രൂപ വരവും 27,45,00,527 രൂപ ചെലവും 2306430 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റ് ഗ്രാമ പഞ്ചായത്ത് ഹാളിൽ വൈസ് പ്രസിഡൻറ് പി.സി. ഇസ്മായിൽ അവതരിപ്പിച്ചു. ബജറ്റ് നിരാശജനകമെന്ന് പ്രതിപക്ഷ അംഗങ്ങളായ ടി.വി. രാജീവൻ, സുരേശൻ, ഇ.ടി. ജോസ് എന്നിവർ പ്രതികരിച്ചു. യോഗത്തിൽ സെക്രട്ടറി സി.കെ. പങ്കജാക്ഷൻ സ്വാഗതവും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.കെ. തങ്കച്ചൻ, മോളിക്കുട്ടി പോൾ, സി.വി. അഖില, ഇ.ടി.ജോസ്, എൻ.വി. പ്രമോദ്, സുരേശൻ, ടി.വി. രാജീവൻ എന്നിവർ സംസാരിച്ചു. പി.പി. നാസർ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.