'മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിരക്കിളവ് പുനഃസ്ഥാപിക്കണം'

കാഞ്ഞങ്ങാട്: മുതിര്‍ന്ന പൗരന്മാര്‍ക്ക് ട്രെയിന്‍ യാത്രക്കുണ്ടായിരുന്ന നിരക്കിളവ് റദ്ദാക്കിയ റെയില്‍വേ ബോര്‍ഡ് തീരുമാനം പിന്‍വലിച്ച് നിരക്കിളവ് പുനഃസ്ഥാപിക്കണമെന്ന് കാഞ്ഞങ്ങാട് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. നിര്‍മാണം പൂര്‍ത്തിയായ കോട്ടച്ചേരി റെയില്‍വേ മേല്‍പാലം ഉടന്‍ ഗതാഗതത്തിന് തുറന്നു കൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ്​ ടി. മുഹമ്മദ് അസ്​ലം അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി മുകുന്ദ് പ്രഭു സ്വാഗതം പറഞ്ഞു. ട്രഷറര്‍ എം. സുദില്‍, ടി.കെ. നാരായണന്‍, എ.എം. ഫസലുറഹ്മാന്‍, ബാബു കോട്ടപ്പാറ, ഹരി കുമ്പള, സുകുമാരന്‍ ആശീര്‍വാദ്, ഖാലിദ് അറബിക്കാടത്ത്, പി.എം. ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.