'ഹലാൽ ബാധിക്കുന്നത് വിശ്വാസികളെ മാത്രം'

തൃക്കരിപ്പൂർ: അനുവദനീയവും അല്ലാത്തതുമായ ആഹാര പദാർഥങ്ങൾ വിശ്വാസിയെ മാത്രം ബാധിക്കുന്ന വിഷയമാണെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. ജമാഅത്തെ ഇസ്‌ലാമി തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച 'ഇസ്‌ലാം ആശയസംവാദത്തി​ൻെറ സൗഹൃദനാളുകൾ' കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒാരോ വിശ്വാസിക്കും ബാലപാഠമായി ലഭിക്കുന്ന അതിർവരമ്പുകളാണ് ഹലാലും ഹറാമും. അത് മറ്റുള്ളവർക്ക് പ്രശ്നമായി തീരുന്നത് വിചിത്രമാണ്. വിവിധ സമുദായങ്ങൾ മനോഹരമായി ജീവിക്കുന്ന ഇടങ്ങളെപ്പോലും വൃത്തികേടാക്കുന്നത് ഇത്തരം ചർച്ചകളാണെന്നും അദ്ദേഹം പറഞ്ഞു. വനിത വിഭാഗം ജനറൽ സെക്രട്ടറി പി. റുക്സാന മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡൻറ്​​ വി.എൻ. ഹാരിസ് അധ്യക്ഷത വഹിച്ചു. മയക്കുമരുന്നിനെതിരെ സൈക്കിൾ റാലി നടത്തിയ മുഹമ്മദ് നിഹാലിനെ ആദരിച്ചു. ഏരിയ പ്രസിഡൻറ്​ സഈദ് ഉമർ സ്വാഗതവും കെ.സി. ജാബിർ നന്ദിയും പറഞ്ഞു. പടം tkp sihab pookktur.jpg ജമാഅത്തെ ഇസ്‌ലാമി തൃക്കരിപ്പൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച 'ഇസ്‌ലാം ആശയസംവാദത്തി​ൻെറ സൗഹൃദനാളുകൾ' കാമ്പയിൻ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT