മടിക്കൈ പഞ്ചായത്തിൽ വ്യവസായ പാർക്ക് വരുന്നു

നീലേശ്വരം: മടിക്കൈ പഞ്ചായത്തിൽ ആരംഭിക്കുന്ന വ്യവസായ പാർക്ക്‌ ജില്ല ജനറൽ മാനേജർ സ്ഥലം സന്ദർശിച്ചു. 120 ഏക്കറിലധികം മടിക്കൈ പഞ്ചായത്തിലെ പുതുക്കൈ വില്ലേജുകളിൽ വ്യാപിച്ച് കിടക്കുന്ന 120 ഏക്കറിലധികം വരുന്ന റവന്യൂ ഭൂമിയിലാണ് പാർക്ക് ഒരുങ്ങുന്നത്. ആദ്യ ഘട്ടത്തിൽ വ്യാവസായിക വകുപ്പ് സ്ഥലം മതിൽ കെട്ടി സംരക്ഷിക്കും. പിന്നീട് വ്യാവസായിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി ചെറുകിട വ്യവസായികളുടെ യോഗം വിളിച്ചു ചേർക്കും. പദ്ധതി വേഗത്തിലാക്കാൻ സർക്കാർ തലത്തിൽ ശക്തമായ ഇടപെടൽ വ്യവസായ വകുപ്പ് നടത്തുമെന്ന് സ്ഥലം സന്ദർശിച്ച വ്യവസായ വകുപ്പ് ജില്ല ജനറൽ മാനേജർ കെ. സജിത്കുമാർ അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ്​ എസ്. പ്രീത, ​െവെസ് പ്രസിഡൻറ്​ വി. പ്രകാശൻ, സി. പ്രഭാകരൻ, പി. ശശീന്ദ്രൻ, ബി. ബാലൻ, വാർഡ് മെംബർ രമ പത്മനാഭൻ എന്നിവരും സ്ഥലത്തെത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT