വീൽചെയർ നൽകി

വീൽചെയർ നൽകി എരിയാൽ: മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ കോവിഡ് പ്രതിരോധത്തിൽ സജീവ സാന്നിധ്യമായ മുസ്​ലിം യൂത്ത് ലീഗ് വൈറ്റ്ഗാർഡ് ടീമിന്​ ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി വീൽ ചെയർ നൽകി. ഏരിയാലിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് മുസ്​ലിം ലീഗ് പ്രസിഡൻറ് കെ.ബി. കുഞ്ഞമ്മു ഹാജി 11ാം വാർഡ് മുസ്​ലിം യൂത്ത് പ്രസിഡൻറ് ഹാരിസ് എരിയാലിനു നൽകി പരിപാടി ഉദ്​ഘാടനം ചെയ്തു. പതിനൊന്നാംവാർഡ് മുസ്​ലിം ലീഗ് പ്രസിഡൻറ് ഐ.കെ. ഷാഫി, ജനറൽ സെക്രട്ടറി അഷ്​റഫ് തോട്ടിൽ, മുസ്​ലിം യൂത്ത് ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അബു നവാസ്, എ.പി. ഹനീഫ്, ഷംസുദ്ദീൻ മാസ്കോ, കെ.എം.സി.സി നേതാക്കളായ സുലൈമാൻ മല്ലം , ഇംതിയാസ് കുളങ്കര എന്നിവർ സംബന്ധിച്ചു.kmcc ഖത്തർ കെ.എം.സി.സി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി മുസ്​ലിം യൂത്ത്​ ലീഗിന്​ വീൽചെയർ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT