യഥാർഥ ഇന്ത്യയെ തിരിച്ചുപി​ടിക്കേണ്ട സമയം അ​തിക്രമിച്ചു -കൊടിക്കുന്നിൽ

കാഞ്ഞങ്ങാട്: യഥാർഥ ഇന്ത്യയെ തിരിച്ചു പിടിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി. അവശ്യ സാധനങ്ങൾക്കു മേലുള്ള വിലക്കയറ്റം സാധാരണ ജനങ്ങളുടെ ജീവിത ഭാരം വർധിപ്പിച്ചിരിക്കുകയാണെന്നും പൊതുമേഖല സ്ഥാപനങ്ങളെല്ലാം വിറ്റു തുലക്കുന്ന നയങ്ങളുമായി നരേന്ദ്ര മോദി സർക്കാർ മുന്നോട്ടു പോവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭാരത് ജോഡോ യാത്രയുടെ ജില്ല തല സ്വാഗത സംഘം രൂപവത്കരണ യോഗം കാഞ്ഞങ്ങാട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ അധ്യക്ഷത വഹിച്ചു. ഭാരത് ജോഡോ യാത്ര ജില്ല കോ- ഓർഡിനേറ്റർ വിനോദ് കുമാർ പള്ളയിൽ വീട് ഒരുക്കങ്ങൾ വിശദീകരിച്ചു. കെപി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സോണി ബൊസ്റ്റ്യൻ, ഡി.സി.സി മുൻ പ്രസിഡന്റുമാരായ കെ.പി.കുഞ്ഞിക്കണ്ണൻ, ഹക്കീം കുന്നിൽ, യു.ഡി.എഫ് കൺവീനർ എ. ഗോവിന്ദൻ നായർ, കെ.പി.സി.സി സെക്രട്ടറി നീലകണ്ഠൻ, കെ.പി.സി.സി മെമ്പർമാരായ പി.എ അഷറഫലി, കെ.വി.ഗംഗാധരൻ, മീനാക്ഷി ബാലകൃഷ്ണൻ, സേവാദൾ സംസ്ഥാന പ്രസിഡന്റ് രമേശൻ കരുവാച്ചേരി, ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.കെ രാജേന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറി മാരായ പി.വി. സുരേഷ്, വി.ആർ. വിദ്യാസാഗർ, സി.വി. ജയിംസ്, മാമുനി വിജയൻ, എം.കുഞ്ഞമ്പു നമ്പ്യാർ, ടോമി പ്ലാച്ചേരി, സുന്ദര ആരിക്കാടി, കരുൺ ഥാപ്പ, ധന്യ സുരേഷ്, ബ്ലോക്ക് പ്രസിഡന്റുാമാരായ ലക്ഷ്മണ പ്രഭു, ബലരാമൻ നമ്പ്യാർ, രാജൻ പെരിയ, എൻ.കെ.രത്നാകരൻ, മധുസൂദനൻ ബാലൂർ, മഡിയൻ ഉണ്ണികൃഷ്ണൻ, പി.കുഞ്ഞികണ്ണൻ, തോമസ് മാത്യുപോഷക സംഘടന ജില്ല പ്രസിഡന്റുരായ ബി.പി. പ്രദീപ് കുമാർ, എ. വാസുദേവൻ, പി.രാമചന്ദ്രൻ, പി.സി.സുരേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. kodikunnil ഭാരത് ജോഡോ യാത്രയുടെ ജില്ല തല സ്വാഗത സംഘം രൂപവത്കരണ യോഗം കാഞ്ഞങ്ങാട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.