ഗൈഡ്സ് യൂനിറ്റ് ഉദ്ഘാടനവും വിജയോത്സവവും

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ഗൈഡ്സ് യൂനീറ്റ് ഉദ്ഘാടനവും ഈ വർഷത്തെ എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദന പരിപാടിയായ വിജയോത്സവവും നടന്നു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഗൈഡ്സ് യൂനിറ്റിന്റെയും വിജയോത്സവത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു. ജീവിതവിജയത്തിന്റെ ആദ്യപടികളാണ് ഇപ്പോൾ വിദ്യാർഥികൾ ചവിട്ടിക്കയറുന്നതെന്നും ഇനിയും ഒരുപാട് കടമ്പകൾകടന്ന് മുന്നേറാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഷീബ ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ എ. ദാമോദരൻ, സ്കൗട്സ് ആൻഡ് ഗൈഡ്സ് ഡിസ്ട്രിക്ട് കമീഷണർ ജി.കെ. ഗിരീഷ്, ജില്ല സെക്രട്ടറി വി.വി. മനോജ് കുമാർ, സ്കൂൾ പി.ടി.എ പ്രസിഡന്റ് കെ. ജയൻ, മദർ പി.ടി.എ പ്രസിഡന്റ് വി.വി. തുളസി, പ്രിൻസിപ്പൽ എം. ജയശ്രീ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക സരള ചെമ്മഞ്ചേരി സ്വാഗതവും സീനിയർ അസിസ്റ്റന്റ് പി. ലളിതാഞ്ജലി നന്ദിയും പറഞ്ഞു. പടം :maha kavi p.jpg വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ഗൈഡ്സ് യൂനിറ്റ് ഉദ്ഘാടന പരിപാടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.