കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക നിലയത്തിന് ഒന്നരക്കോടിയുടെ പദ്ധതി(രണ്ടാം പേജ് ലീഡ്)

-കേരള സര്‍ക്കാറിന്റെ അരക്കോടിയും കര്‍ണാടകയുടെ ഒരു കോടി രൂപയും ചെലവഴിച്ചാണ് സ്മാരകമുയരുന്നത് കാസർകോട്: കവി കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക സാംസ്‌കാരിക നിലയ നിർമാണത്തിന് അന്തിമരൂപരേഖയായി. കവിയുടെ കുടുംബാംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന കവിതാകുടീര ട്രസ്റ്റ് കൈമാറിയ ബദിയടുക്കയിലെ സ്ഥലത്താണ് സ്മാരകം നിര്‍മിക്കുന്നത്. കേരള സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയ അരക്കോടി രൂപയും കര്‍ണാടക അതിർത്തി വികസന അതോറിറ്റിയുടെ ഒരു കോടി രൂപയും ചെലവഴിച്ചാണ് ബഹുഭാഷ പണ്ഡിതന് അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ സ്മാരകമുയരുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. നിര്‍മാണത്തിന് മുമ്പ് ജില്ല പഞ്ചായത്തും കര്‍ണാടക അതിർത്തി വികസന അതോറിറ്റിയും കരാര്‍ ഒപ്പുവെക്കും. വിവിധ സാംസ്‌കാരിക പരിപാടികള്‍ക്കുതകുന്ന തരത്തിലായിരിക്കണം നിര്‍മാണമെന്ന് യോഗത്തില്‍ നിർദേശമുയര്‍ന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ജില്ല കലക്ടര്‍, കര്‍ണാടക അതിർത്തി വികസന അതോറിറ്റി അധ്യക്ഷന്‍, കവിതാകുടീര ട്രസ്റ്റ് പ്രതിനിധികള്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്ന സമിതിയെയും തീരുമാനിച്ചു. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, കര്‍ണാടക അതിർത്തി വികസന അതോറിറ്റി ചെയര്‍മാന്‍ ഡോ.സി.സോമശേഖര, കവിതാകുടീര സെക്രട്ടറി ഡോ. കെ. പ്രസന്ന റായ്, ജില്ല പഞ്ചായത്ത് അംഗം എം.ശൈലജ ഭട്ട്, ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.പ്രദീപന്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം.മധുസൂദനന്‍, അഡ്വ.പ്രകാശ് അമ്മണ്ണായ, പ്രഫ.എ.ശ്രീനാഥ്, കെ.ബാലകൃഷ്ണന്‍, വീരേന്ദ്ര പ്രസാദ്,പ്രകാശ് മാട്ടിഹള്ളി, എ.ആര്‍.സുബ്ബയ്യക്കട്ട, ബി.എന്‍.സുരേഷ്, എം.ജെ.തങ്കച്ചന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. ഫോട്ടോ- prd2 കയ്യാര്‍ കിഞ്ഞണ്ണ റൈ സ്മാരക സാംസ്‌കാരിക നിലയത്തിന്റെ നിർമാണത്തിന് മുന്നോടിയായി ചേര്‍ന്ന യോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.