'താലൂക്ക് ആശുപത്രി റോഡ് പണി പൂർത്തിയാക്കണം'

നീലേശ്വരം: കോൺവെന്റ് ജങ്ഷൻ മുതൽ താലൂക്ക് ആശുപത്രി വരെയുള്ള റോഡ് ഗതാഗതയോഗ്യമാക്കാൻ അടിയന്തരനടപടി സ്വീകരിക്കണമെന്ന് മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ, എ.ഐ.ടി.യു.സി നീലേശ്വരം ഡിവിഷൻ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഭൂമിയേറ്റെടുക്കൽ നടപടികൾ ഏകദേശം പൂർത്തിയായെങ്കിലും നവീകരണത്തിന് ഇനിയും സമയമെടുക്കും. ഇടക്കാല നടപടി എന്നനിലയിൽ അറ്റകുറ്റപ്പണികൾ ചെയ്ത് ഗതാഗത സൗകര്യം മെച്ചപ്പെടുത്തണം. ഡിവിഷൻ പ്രസിഡന്റ് വി.വി. അനീഷ്‌ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി. വിജയകുമാർ, ജനാർദനൻ ചിറപ്പുറം, എൻ.പി. കുഞ്ഞബ്ദുല്ല, പി.എ. മുനീർ, ബിജു പാലായി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.