ലഹരിവിപത്തിനെതിരെ പൊലീസും ജനങ്ങളും കൈകോര്‍ക്കുന്നു

കാസർകോട്: ലഹരിക്കെതിരെ പൊലീസും ജനങ്ങളും കൈകോര്‍ക്കുന്ന 'ലഹരിക്കെതിരെ കൂടെയുണ്ട്' പരിപാടി ലോക ലഹരിവിരുദ്ധ ദിനമായ 26ന് നടക്കും. രാവിലെ ഒമ്പതിന് കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടി ഇ. ചന്ദ്രശേഖരന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാഞ്ഞങ്ങാട് സബ് ഡിവിഷനില്‍പെട്ട എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലെയും പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിക്കെതിരെ കൂടെയുണ്ട് പരിപാടി നടക്കും. ബസ് യാത്രക്കാര്‍, മറ്റു വാഹനയാത്രക്കാര്‍, കാല്‍നടക്കാര്‍, കച്ചവടക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് സ്റ്റുഡന്റ് പൊലീസ് കാഡറ്റുകള്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-24 04:29 GMT