ജനദ്രോഹ നയങ്ങളിൽ റെക്കോഡ് സൃഷ്ടിച്ച കാലം മോദിയുടേത് – ഇ. ചന്ദ്രശേഖരൻ

കാഞ്ഞങ്ങാട് : സ്വതന്ത്ര ഭാരതം സാക്ഷ്യം വഹിച്ച ഭരണകാലഘട്ടങ്ങളിൽ, ജനദ്രോഹ നയങ്ങളിൽ റെക്കോഡ് സൃഷ്ടിച്ച കാലമാണ് നരേന്ദ്ര മോദിയുടേതെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഇ. ചന്ദ്രശേഖരൻ എം.എൽ.എ അഭിപ്രായപ്പെട്ടു. ബി.ജെ.പി ഭരണത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ എൽ.ഡി.എഫ്. ജില്ല കമ്മിറ്റി കാഞ്ഞങ്ങാട് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്​ എം. ജില്ല പ്രസിഡന്റ് കുര്യാക്കോസ് പ്ലാപ്പറമ്പിൽ അധ്യക്ഷത വഹിച്ചു . സി.പി.എം. ജില്ല സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ, സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. ഗോവിന്ദൻ പാളിക്കാപ്പിൽ, ജോൺ ഐമ്മൺ ( എൻ.സി.പി), പി.പി രാജു , (ജെ.ഡി.എസ്), അസീസ് കടപ്പുറം (ഐ.എൻ.എൽ), ടി.വി. ബാലകൃഷ്ണൻ (എൽ.ജെ.ഡി), പി.ടി. നന്ദകുമാർ (കേരള കോൺഗ്രസ് ബി), കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, (കോൺഗ്രസ് എസ്), സണ്ണി അരമന (ജനാധിപത്യ കേരള കോൺഗ്രസ് ) എന്നിവർ സംസാരിച്ചു. എൽ.ഡി.എഫ്​ കൺവീനർ സ്വാഗതം പറഞ്ഞു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.