കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ്ചെയ്ത് വിട്ടയച്ചു

ചെറുവത്തൂര്‍: ചെറുവത്തൂരില്‍ ബി.ജെ.പി-സി.പി.എം സംഘട്ടനത്തെ തുടര്‍ന്ന് കരുതല്‍ നടപടിയുടെ ഭാഗമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ്ചെയ്തു വിട്ടയച്ചു.

കെ. സുരേന്ദ്രന്‍, വത്സന്‍ തില്ലങ്കേരി, അഡ്വ. ബാലകൃഷ്ണ ഷെട്ടി, പി. രമേഷ്, കെ. ശ്രീകാന്ത്, രവീശന്ത്രി കുണ്ടാര്‍ അടക്കമുള്ള നേതാക്കളെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. ചീമേനിയില്‍ ബി.ജെ.പിയുടെ സ്വാതന്ത്ര്യസംരക്ഷണ പൊതുയോഗത്തില്‍ പങ്കെടുത്ത് തിരിച്ചുപോവുകയായിരുന്നു ഇവര്‍.
ചെറുവത്തൂര്‍ ടൗണില്‍ സി.പി.എം പ്രവര്‍ത്തകര്‍ തമ്പടിച്ചുനില്‍ക്കുന്നതിനാല്‍  ഇവരെ ഞാണംകൈയില്‍ വൈകീട്ട് 6.15ന് പൊലീസ് തടഞ്ഞിരുന്നു.
എന്നാല്‍, സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നാരോപിച്ച് നേതാക്കളും പ്രവര്‍ത്തകരും ദേശീയപാതയില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. ഇതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Tags:    
News Summary - k surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.