കേ​ര​ള ജ്വ​ല്ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ  കോ​ഒാ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ു

തിരുവനന്തപുരം: സ്വർണാഭരണങ്ങൾക്കേർപ്പെടുത്തിയ വാങ്ങൽ നികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോഒാഡിനേഷൻ കമ്മിറ്റി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന അനിശ്ചിതകാല സത്യഗ്രഹം പിൻവലിച്ചു. ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം പിൻവലിക്കുന്നതെന്ന് കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ എസ്. അബ്ദുൽ നാസർ അറിയിച്ചു. 

സ്വർണാഭരണങ്ങൾക്ക് ഏർപ്പെടുത്തിയ വാങ്ങൽ നികുതി അടുത്ത നിയമസഭ സമ്മേളനത്തിൽ ധനബില്ല് അവതരിപ്പിക്കുമ്പോൾ വാണിജ്യനികുതി നിയമം ഭേദഗതി ചെയ്ത് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനക്കുശേഷം മുൻകാല പ്രാബല്യത്തോടെ പിൻവലിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി  നേതാക്കൾ അറിയിച്ചു. ജി.എസ്.ടി നിലവിൽ വരുന്നതുവരെ കോമ്പൗണ്ടിങ് സംവിധാനം തുടരാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചതായി നേതാക്കൾ പറഞ്ഞു. ചർച്ചയിൽ കോഒാഡിനേഷൻ കമ്മിറ്റി നേതാക്കളായ ഡോ.ബി ഗോവിന്ദൻ, എം.പി അഹമ്മദ്, പി.സി. നടേശൻ, ഷാജു ചിറയത്ത്, എസ്. അബ്ദുൽ നാസർ , സുരേന്ദ്രൻ കൊടുവള്ളി, ജസ്റ്റിൻ പാലത്തറ, മുഹമ്മദ് അസ്ലം, എ.കെ. നിഷാദ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - jwelary association

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.