Posted On
date_range Updated On
date_range ഇടുക്കി ഡാമിൽ റെഡ് അലേർട്ട്
ഇടുക്കി : ഇടുക്കി ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു . ഡാമിലെ വെള്ളം പൂർണ സംഭരണ ശേഷിക്കടുത്തതോടെയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് . 2403 അടിയാണ് ഡാമിന്റെ പൂർണ സംഭരണ ശേഷി . നിലവിൽ 2382.52 അടിയാണ് വെള്ളമുള്ളത് .
പ്രദേശത്തു മഴ തുടരുന്ന സാഹചര്യമായതിനാൽ ഇപ്പോൾ പൂർണ സംഭരണ ശേഷിയുടെ 82.89 ശതമാനമാണ് വെള്ളമുള്ളത് . കൂടാതെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം കൂടെ എത്തുന്നതോടെ വൻതോതിൽ ജലനിരപ്പുയരാൻ സാധ്യതയുണ്ട് . ഇതു മുന്നിൽ കണ്ടാണ് ഇപ്പോൾ അമിതജലം ഒഴുക്കിവിടാനുള്ള തീരുമാനം എടുത്തിരിക്കുന്നതെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.