Posted On
date_range Updated On
date_range പി.എസ്.സിക്ക് മുന്നിലെ സമരം 16 ദിവസം പിന്നിട്ടു; വിദ്യാർഥിവേദി സംസ്ഥാന സെക്രട്ടറിയെ അറസ്റ്റ് ചെയ്തുനീക്കി
തിരുവനന്തപുരം: ഐക്യമലയാള പ്രസ്ഥാനത്തിെൻറ നേതൃത്വത്തിൽ പി.എസ്.സി ആസ്ഥാനത്തിന് മു ന്നിൽ നടക്കുന്ന സമരം 16 ദിവസം പിന്നിട്ടു. കെ.എ.എസ് ഉൾപ്പെടെ എല്ലാ പരീക്ഷകളുടെയും ചോദ ്യപേപ്പർ മലയാളത്തിൽകൂടി നൽകണമെന്നും സർക്കാറിെൻറ ‘മാതൃഭാഷ ഭരണഭാഷ’ നയം പി.എസ്.സി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. നിരാഹാരം നടത്തിയ വിദ്യാർഥിവേദി സംസ്ഥാന സെക്രട്ടറി പി. സുഭാഷ് കുമാറിെൻറ ആരോഗ്യനില മോശമായതിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്ത് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വിദ്യാർഥിവേദി സംസ്ഥാന കമ്മിറ്റി അംഗവും കാലടി സംസ്കൃത സർവകലാശാല സാഹിത്യ ഗവേഷക വിദ്യാർഥിയുമായ അനൂപ് വളാഞ്ചേരി സമരം ഏറ്റെടുത്തു. തിരുവനന്തപുരം നഗരത്തിലെ െറസിഡൻറ്സ് അസോസിയേഷനുകളുടെ ഭാരവാഹികൾ സമരപ്പന്തൽ സന്ദർശിക്കുകയും ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സുഭാഷ് കുമാറിനെ രാവിലെ സന്ദർശിച്ചിരുന്നു.
പു.ക.സ സംസ്ഥാന പ്രസിഡൻറ് ഷാജി എൻ. കരുൺ, ഭാസുരേന്ദ്ര ബാബു, മണമ്പൂർ രാജൻബാബു, പട്ടം ശശിധരൻ നായർ, അഡ്വ. പുഞ്ചക്കരി ജി. രവീന്ദ്രൻ നായർ, ഡോ. കെ.കെ. കൃഷ്ണകുമാർ, ഡോ. ടി.വി. സുനീത, ഡോ. അജയപുരം ജ്യോതിഷ്കുമാർ, ഗോപാലകൃഷ്ണൻ, ആർ. അജയൻ, സി. ഉദയകല, സുബൈർ അരിക്കുളം, ഹരിദാസൻ പി.എസ്. വരദൻ (തമിഴ് ഭാഷാ സംരക്ഷണ സമിതി) തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.