Posted On
date_range Updated On
date_range കരിപ്പൂരിൽ 1.82 കോടിയുടെ സ്വർണം പിടികൂടി
കരിപ്പൂർ: വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്‍റലിജൻസ് 1,82,16,120 രൂപയുടെ സ്വർണം പിടികൂടി. മൂന്ന് യാത്രികരിൽ നിന്നും വിമാനത്തിന്‍റെ സീറ്റിനടിയിൽ നിന്നുമായി 3,991 ഗ്രാം സ്വർണമാണ് പരിശോധനയിൽ കണ്ടെത്താനായത്. ജിദ്ദയിൽ നിന്നുള്ള സ്പൈസ്ജെറ്റിലെത്തിയ മലപ്പുറം സ്വദേശി ജംഷീദ് ഏറ്റപാടനിൽ(32)നിന്നും 1,054 ഗ്രാം മിശ്രിതമാണ് ലഭിച്ചത്.
കസ്റ്റംസിന്‍റെ വിശദമായ പരിശോധനയിലാണ് ശരീരത്തിലൊളിപ്പിച്ച സ്വർണം കണ്ടെത്തിയത്. ഇതേ വിമാനത്തിലെത്തിയ വയനാട് സ്വദേശി ബുഷ്റ കീപ്രത്തിൽ(38)നിന്നും 1,077 ഗ്രാമും പിടിച്ചു. മെറ്റൽ ഡിറ്റക്ടർ പരിശോധനയിലാണ് അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച 1,077 ഗ്രാം മിശ്രിതവും 249 ഗ്രാം 24 കാരറ്റ് സ്വർണവും പിടിച്ചത്. കോഴിക്കോട് കക്കട്ടിൽ സ്വദേശി അബ്ദുൽ ഷാമിലിൽ(26)നിന്നും ശരീരത്തിലൊളിപ്പിച്ച 679 ഗ്രാം മിശ്രിതമാണ് കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.